ADVERTISEMENT

കോവിഡിനോടു കട്ടയ്ക്കു പിടിച്ചു നിൽക്കണമെങ്കിൽ വാക്സീൻ മാത്രം പോരാ; ശരീരം ഫിറ്റായിരിക്കണം! മഹാമാരിയുടെ കാലത്ത് ആരോഗ്യമുള്ള മനസ്സും ശരീരവും നിലനിർത്തേണ്ടതിന്റെ ആവശ്യകത മുൻനിർത്തി മലയാള മനോരമ പുതുവർഷത്തിൽ വായനക്കാർക്കായി അവതരിപ്പിക്കുന്നു; സൂപ്പർ ഫിറ്റ്, സൂപ്പർ ഹിറ്റ് ഫിറ്റ്നസ് ചാലഞ്ച്! ചാലഞ്ചിന്റെ ആദ്യദിനമായ ഇന്നു വായനക്കാർക്കു മുന്നിലെത്തുന്നത് ഇന്ത്യൻ ക്രിക്കറ്റ് താരവും ഐപിഎലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനുമായ സഞ്ജു സാംസൺ.

സൂപ്പർ ഫിറ്റായി സൂപ്പർ താരങ്ങളാകാൻ വായനക്കാർക്കും അവസരമുണ്ട്. ഒറ്റയ്ക്കോ കുടുംബമായോ വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങൾ #MMFITNESS2022 എന്ന ഹാഷ്ടാഗിൽ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കൂ. ജിം വർക്കൗട്ട്, ഓട്ടം, നടത്തം, സൈക്ലിങ്, ഹൈക്കിങ്, സ്കേറ്റിങ്, യോഗ തുടങ്ങിയവയെല്ലാം ചാലഞ്ചിൽ പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ മനോരമ കായികം പേജിലെ ഫിറ്റ്നസ് സോൺ കോളത്തിൽ പ്രസിദ്ധീകരിക്കും.

∙ നമുക്ക് ഫിറ്റായിരിക്കാം! സഞ്ജു സാംസൺ

ക്രിക്കറ്റ് മത്സരത്തിനു പിച്ച് എന്നതുപോലെ ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ടതാണല്ലോ ശരീരം. ആരോഗ്യമുള്ള ശരീരവും മനസ്സുമില്ലാതെ മറ്റു കളിയൊന്നും നടക്കില്ല. വിട്ടുവീഴ്ചയില്ലാത്ത വ്യായാമശീലം എന്റെ കായിക വളർച്ചയിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. ശരീരവും മനസ്സും ഒപ്പത്തിനൊപ്പം ആരോഗ്യത്തോടെ കുതിച്ചാൽ മറ്റൊന്നിനും നമ്മെ കീഴ്പ്പെടുത്താനാകില്ല.

കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽനിന്നു നമുക്കു ജീവിതം തിരിച്ചുപിടിക്കേണ്ടേ? അതുകൊണ്ടു ഫിറ്റ്നസ് നിലനിർത്താൻ ജാഗ്രതയുള്ളവരായിരിക്കുമെന്ന് ഈ പുതുവർഷ ദിനത്തിൽ നമുക്കു പ്രതി‍ജ്ഞയെടുക്കാം. പരിശീലനത്തിന്റെ ഭാഗമായ എന്റെ ജിം വർക് ഔട്ടിന്റെ ചിത്രങ്ങളാണ് ഒപ്പമുള്ളത്. വ്യായാമം ഏതുമാകട്ടെ, എല്ലാവരും രംഗത്തിറങ്ങൂ, സൂപ്പർ ഹിറ്റാകട്ടെ നിങ്ങളുടെ സൂപ്പർ ഫിറ്റ്നസും.

English Summary: Manorama new year fitness challenge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com