തകർപ്പൻ ബാറ്റിങ്: പൂജാരയെ സേവാഗിനോട് ഉപമിച്ച് പഞ്ചാബ് കിങ്സ്; വാങ്ങുന്നോ എന്ന് ആരാധകര്‍!

sehwag- pujara
വീരേന്ദർ സേവാഗ്, പൂജാര.
SHARE

ന്യൂഡൽഹി∙ ഫോമില്ലായ്മയുടെ പേരിൽ ഏറെ പഴി കേട്ടിരുന്ന ചേതേശ്വർ പൂജാര ദക്ഷിണാഫ്രിക്കയ്ക്കെതിരായ 2–ാം ടെസ്റ്റിന്റെ 2–ാം ഇന്നിങ്സിൽ അർധ സെഞ്ചുറി നേടിയതിനു പിന്നാലെ, മത്സരത്തിലെ പൂജാരയുടെ ബാറ്റിങ് ശൈലിയെ മുന്‍ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സേവാഗിനോട് ഉപമിച്ച് ഐപിഎൽ ടീം പഞ്ചാബ് കിങ്സിന്റെ ട്വീറ്റ്. ട്വീറ്റ് ഏറ്റെടുത്ത് ആരാധകർ.

ഏകദിന ശൈലിയിൽ ബാറ്റുവീശിയ പൂജാര വെറും 62 പന്തിലാണ് അർധ ‍സെഞ്ചുറി തികച്ചത്. 53 റൺസ് നേടിയതിനു ശേഷമാണു പൂജാര പുറത്തായത്. 61.63 ആയിരുന്നു സ്ട്രൈക് റേറ്റ്. 

ദക്ഷിണാഫ്രിക്കൻ പേസർമാരെ കടന്നാക്രമിച്ച പൂജാര– രഹാനെ കൂട്ടുകെട്ട് 3–ാം വിക്കറ്റിൽ 111 റൺസ് നേടിയെങ്കിലും, പിന്നീട് തുടർച്ചയായി വിക്കറ്റെടുകളെടുത്ത് ദക്ഷിണാഫ്രിക്ക മത്സരത്തിൽ പിടിമുറുക്കി. 

ഇതിനിടെയായിരുന്നു, പൂജാരയുടെ ആക്രമണോത്സുക ബാറ്റിങ്ങിനെ പ്രശംസിച്ചുള്ള പഞ്ചാബ് കിങ്സിന്റെ ട്വിറ്റ്, മിനിറ്റുകൾക്കകം ഇത് ആരാധകരും ഏറ്റെടുത്തു.

പൂജാര അത്ര നല്ല ബാറ്റിങ്ങാണെങ്കിൽ, അടുത്ത ഐപിഎല്ലിൽ അങ്ങു വാങ്ങിക്കൂടേ എന്നായിരുന്നു ഒരു ആരാധകന്റെ മറുപടി.  

English Summary: IND vs SA: Punjab Kings post hilarious tweet comparing Cheteshwar Pujara to Virender Sehwag, Twitter can't keep calm

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA