സെഞ്ചുറി നഷ്ടം: കോലിക്ക് പരിഹാസവുമായി ഇംഗ്ലണ്ട് ആരാധകർ; വായടപ്പിച്ച് ഇന്ത്യൻ ആരാധകരും

Virat-Kohli-Test-30
വിരാട് കോലി. ചിത്രം: റോയിട്ടേഴ്സ്
SHARE

ന്യൂഡൽഹി∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ 3–ാം ടെസ്റ്റിനിടെ, കരിയറിലെ 71–ാം സെഞ്ചുറി നഷ്ടമായ ഇന്ത്യൻ നായകൻ വിരാട് കോലിയെ പരിഹസിച്ച ഇംഗ്ലിഷ് ക്രിക്കറ്റ് ആരാധകരുടെ ‘വായടപ്പിച്ച്’ ഇന്ത്യൻ ആരാധകർ.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ 3–ാം ടെസ്റ്റിൽ, സെഞ്ചുറി വരൾച്ചയ്ക്ക് അറുതി വരുത്താനുള്ള അവസരം വിരാട് കോലി നഷ്ടമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കൻ പേസർമാരെ വീറോടെ പ്രതിരോധിച്ച കോലി, ആദ്യ ഇന്നിങ്സിൽ 79 റൺസിനാണു പുറത്തായത്. 

കോലിയുടെ സെഞ്ചുറി നഷ്ടത്തിൽ, ഇന്ത്യയിൽനിന്നുള്ള ഒട്ടേറെ ആരാധകർ കടുത്ത നിരാശയും രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇംഗ്ലിഷ് ആരാധക വൃന്ദമായ ബാർമി ആർമി, ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പരിഹാസവുമായെത്തിയത്. 

സെഞ്ചുറിക്കായുള്ള കാത്തിരിപ്പു നീളുന്നു എന്ന് അർഥമാക്കും വിധം അവർഗ്ലാസ് ഇമോജിക്കൊപ്പം ‘71’ എന്ന സംഖ്യയും ചേർത്തായിരുന്നു ട്വീറ്റ്.

ഇന്ത്യൻ ആരാധകവൃന്ദമായ ഭാരത് ആർമി, മണിക്കൂറുകൾക്കകം തിരിച്ചടിയുമായെത്തി.ആഷസ് പരമ്പരയിൽ ഓസ്ട്രേലിയയ്ക്കെതിരെ 3–0നു തകർന്നു തരിപ്പണമായ ഇംഗ്ലണ്ടിന്റെ പരിതാപകരമായ നില ചൂണ്ടിക്കാട്ടിയായിരുന്നു മറു ട്വീറ്റ്. 

ആഷസ് പരമ്പരയിലെ ആദ്യ 3 മത്സരങ്ങളും തോറ്റ ഇംഗ്ലണ്ട്, ഒരു വിധത്തിലാണു 4–ാം മത്സരം സമനിലയിലാക്കിയത്. പരമ്പരയിലെ അവസാന മത്സരത്തിനു വെള്ളിയാഴ്ചയാണു തുടക്കമാകുക.

 

English Summary: Barmy Army of England takes a dig at Virat Kohli, India's Bharat Army comes up with savage reply to their 'obsession'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA