ക്യാപ്റ്റൻ രാഹുലിന്റെ നിർദ്ദേശങ്ങൾ ശ്രദ്ധയോടെ ശ്രവിച്ച് കോലി; ചിത്രം വൈറൽ

team-india
ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെ വാക്കുകൾ ശ്രവിക്കുന്ന വിരാട് കോലിയും സംഘവും (ബിസിസിഐ ട്വീറ്റ് ചെയ്ത ചിത്രങ്ങൾ)
SHARE

കേപ് ടൗൺ∙ ഇന്ത്യൻ ട്വന്റി20, ഏകദിന ടീമുകൾക്കു പിന്നാലെ ടെസ്റ്റ് ടീമിന്റെയും നായകസ്ഥാനത്തുനിന്ന് പടിയിറങ്ങിയതിനു പിന്നാലെ വിരാട് കോലിക്ക് ദേശീയ ടീമിൽ ‘പുതിയ തുടക്കം’. നായകസ്ഥാനത്തിന്റെ ഭാരങ്ങൾ ഒഴിഞ്ഞ് വീണ്ടും ടീമിലെ ‘സാധാരണ കളിക്കാരനായി’ മാറിയ കോലിയുടെ പുതിയൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കു മുന്നോടിയായി ടീമിന്റെ പരിശീലന വേദിയിൽനിന്നുള്ളതാണ് ചിത്രം.

പരിശീലനത്തിനിടെ ഇന്ത്യൻ ടീമംഗങ്ങൾക്ക് പരിശീലകൻ രാഹുൽ ദ്രാവിഡും ടീം നായകൻ കെ.എൽ.രാഹുലും നിർദ്ദേശങ്ങൾ നൽകുന്ന ചിത്രമാണിത്. എന്നാൽ, ഇതിൽ ശ്രദ്ധ നേടിയത് മറ്റു താരങ്ങൾക്കൊപ്പം ഒരു സാധാരണക്കാരനായി പരിശീലകന്റെയും ക്യാപ്റ്റന്റെയും വാക്കുകൾ ശ്രവിക്കുന്ന വിരാട് കോലിയുടെ ചിത്രമാണ്. ഇതുവരെ നായകനെന്ന നിലയിൽ സഹതാരങ്ങൾക്ക് പ്രചോദനവും നിർദ്ദേശങ്ങളും നൽകിയിരുന്ന കോലി, ഇപ്പോൾ പുതിയ ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെ നിർദ്ദേശങ്ങൾ ശ്രവിക്കുന്ന ചിത്രം കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ബിസിസിഐയാണ് ഈ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കു മുന്നോടിയായാണ് വിരാട് കോലിയെ സിലക്ടർമാർ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് നീക്കിയത്. ഇത് പിന്നീട് വിവാദമായിരുന്നു. കോലിക്കു പകരം രോഹിത് ശർമയേയാണ് സിലക്ടർമാർ നായകനായി പ്രഖ്യാപിച്ചതെങ്കിലും, രോഹിത് പരുക്കേറ്റ് പിൻമാറിയതോടെയാണ് രാഹുൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നായകനായത്. പരമ്പരയിലെ ആദ്യ ഏകദിനം നാളെ നടക്കും.

English Summary: Virat Kohli turns 'listener' to captain KL Rahul ahead of first ODI against South Africa; pictures go viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA