അണ്ടർ 19 ലോകകപ്പിൽ രണ്ടാം ജയം തേടി ഇന്ത്യ; ഇന്ന് അയർലൻഡിനെതിരെ

under19
ഇന്ത്യൻ ടീം
SHARE

പോർട്ട് ഓഫ് സ്‌പെയിൻ ∙ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിലെ വിജയക്കുതിപ്പു തുടരാൻ ഇന്ത്യൻ കുട്ടിപ്പട ഇന്ന് അയർലൻഡിനെതിരെ. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 45 റൺസിനു തോൽപിച്ച ഇന്ത്യയ്ക്കു അയർലൻഡ് വലിയ ഭീഷണിയായേക്കില്ല. ബോളർമാരുടെ മിന്നും പ്രകടനത്തിന്റെ കരുത്തിലാണ് ദക്ഷിണാഫ്രിക്കയെ തോൽപിച്ചതെങ്കിൽ ഇന്ത്യയ്ക്കു ബാറ്റിങ് നിരയ്ക്കു ഫോം വീണ്ടെടുക്കാനുള്ള അവസരമാണ് ഇന്നത്തെ മത്സരം. ക്യാപ്റ്റൻ യഷ് ദൂൽ മാത്രമാണ് ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കായി ബാറ്റിങ്ങിൽ തിളങ്ങിയത്.

ഇന്നലെ നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ‌ ശ്രീലങ്ക ഓസ്ട്രേലിയയെയും വെസ്റ്റിൻഡീസ് സ്കോട്‌ലൻഡിനെയും തോൽപിച്ചു. ഗ്രൂപ്പ് സിയിൽ പാക്കിസ്ഥാൻ 115 റൺസിന് സിംബാബ്‍വെയെ തോൽപിച്ചു.

English Summary: India U19 vs Ireland U19, 15th Match, Group B - Live Cricket Score

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA