ADVERTISEMENT

ദുബായ് ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ വിരാട് കോലിക്കും ഋഷഭ് പന്തിനും മുന്നേറ്റം. 2 സ്ഥാനം മെച്ചപ്പെടുത്തിയ കോലി 7–ാം റാങ്കിലെത്തി. 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പന്ത് 14–ാം റാങ്കിലേക്കുയർന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ടെസ്റ്റിലെ മികച്ച പ്രകടനമാണ് ഇരുവർക്കും തുണയായത്. ഓസ്ട്രേലിയയുടെ മാർനസ് ലബുഷെയ്നാണ് ഒന്നാമത്. ബോളർമാരിൽ ജസ്പ്രീത് ബുമ്ര ആദ്യ പത്തിലേക്കു തിരിച്ചെത്തി. നിലവിൽ പത്താമതാണു ബുമ്ര. ഓസീസിന്റെ പാറ്റ് കമ്മിൻസാണ് ഒന്നാമൻ. 

English Summary: ICC Ranking: Virat Kohli, Bumrah, Pant move up, Rohit Sharma drops to sixth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com