ADVERTISEMENT

ടാറൗബ (ട്രിനിഡാഡ്)∙ അണ്ടർ 19 ലോകകപ്പിൽ ക്യാപ്റ്റൻ യാഷ് ദുൾ അടക്കം 6 താരങ്ങളെ കോവിഡ് ബാധിച്ചു നഷ്ടമായിട്ടും അയർലൻഡിനെ 174 റൺസിനു തകർത്ത് ഇന്ത്യ സൂപ്പർ ലീഗ് ഘട്ടത്തിനു യോഗ്യത നേടി. ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 308 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡ് 133 റൺസിനു പുറത്തായി.

ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്കായി ആംഗ്രിഷ് രഘുവംശി (79), ഹൻനൂർ സിങ് (88), രാജ് ബാവ (42), ക്യാപ്റ്റൻ നിഷാന്ത് സിന്ധു (36), രാജ്‌വർധൻ ഹാംഗർഗേക്കർ (39*) എന്നിവർ തിളങ്ങി. ആദ്യ വിക്കറ്റിൽ രഘുവംശി– ഹൻനൂർ സഖ്യം 164 റൺസ് ചേർത്തിരുന്നു.

മറുപടി ബാറ്റിങ്ങിൽ കാര്യമായി പൊരുതാതെ തന്നെ അയർലൻഡ് കീഴടങ്ങി. ഇന്ത്യയ്ക്കായി അനീശ്വർ ഗൗതം, കൗശൽ താംബെ, ഗാർവ് സാങ്‌വാൾ എന്നിവർ 2 വിക്കറ്റ് വീതവും രിവ കുമാർ, വിക്കി ഒസ്ത്‌വാൾ, എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യ മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 45 റൺസിനു കീഴടക്കിയിരുന്നു.

 

English Summary: Under 19 world cup 2022 india beat ireland qualify for super league quarter-finals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com