ഐസിസി ഏകദിന ടീം: അസം നായകൻ; ബംഗ്ലദേശ്–3, ലങ്ക–2, അയർലൻഡ്–2, ഇന്ത്യ–0!

ashwin
കെയ്‌ൻ വില്യംസൻ, ആർ. അശ്വിൻ, രോഹിത്
SHARE

ദുബായ് ∙ ഓപ്പണറായി രോഹിത് ശർമ, വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത്, ഏക സ്പെഷലിസ്റ്റ് സ്പിന്നറായി ആർ. അശ്വിൻ. ഐസിസി (രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ) പ്രഖ്യാപിച്ച ടെസ്റ്റ് ടീം ഓഫ് ദി ഇയർ 2021ൽ ഇന്ത്യൻ താരങ്ങളായി ഇവർ 3 പേർ. പക്ഷേ, അതിശയം അതല്ല. ട്വന്റി20 ടീമിനു പിന്നാലെ ഐസിസിയുടെ ഏകദിന ടീമിലും ഇന്ത്യൻ താരങ്ങൾ ആരുമില്ല! 2021ലെ  പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഐസിസി പ്രഖ്യാപനം നടത്തുന്നത്. കഴിഞ്ഞ വർഷം കേവലം 6 ഏകദിനങ്ങൾ മാത്രം കളിച്ച ഇന്ത്യൻ ടീമിൽനിന്ന് ആരുമില്ലാത്തപ്പോഴും കുഞ്ഞൻമാരായ അയർലൻഡ് ടീമിലെ 2 കളിക്കാർ  തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനാണ് ഐസിസി ടെസ്റ്റ് ടീമിന്റെയും ക്യാപ്റ്റൻ. ദിമുത് കരുണരത്നെ (ശ്രീലങ്ക), മാർനസ് ലബുഷെയ്ൻ (ഓസ്ട്രേലിയ), ജോ റൂട്ട് (ഇംഗ്ലണ്ട്), കൈൽ ജയ്മിസൻ (ന്യൂസീലൻഡ്), ഫവാദ് ആലം, ഹസൻ അലി, ഷഹീൻ അഫ്രീദി (പാക്കിസ്ഥാൻ) എന്നിവരാണു മറ്റ് അംഗങ്ങൾ.

ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, വെസ്റ്റിൻഡീസ് ടീമുകളുടെ താരങ്ങളും ഏകദിന ഇലവനിലില്ല. പാക്കിസ്ഥാന്റെ ബാബർ അസം നായകനായ ഇലവനിൽ പാക്കിസ്ഥാനിൽനിന്നു ഫഖർ സമാനുമുണ്ട്. ജാനേമാൻ മലാൻ, വാൻഡർ ഡസൻ (ദക്ഷിണാഫ്രിക്ക), ഷാക്കിബ് അൽ ഹസൻ, മുസ്തഫിസുർ റഹ്മാൻ, മുഷ്ഫിഖുർ റഹിം (ബംഗ്ലദേശ്), വാനിൻഡു ഹസരംഗ, ദിഷ്മാന്ത ചമീര (ശ്രീലങ്ക), പോൾ സ്റ്റിർലിങ്, സിമി സിങ് (അയർലൻഡ്) എന്നിവരാണ് ഐസിസി ഏകദിന ഇലവനിലെ മറ്റ് അംഗങ്ങൾ.

content highlights: ICC ODI Team

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA