ടെസ്റ്റ് റാങ്കിങ്: ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം പോയി

indian-players
ഫയൽചിത്രം
SHARE

ദുബായ് ∙ ആഷസ് പരമ്പരയിലെ സമ്പൂർണ വിജയത്തിനു (4–0) പിന്നാലെ ഓസ്ട്രേലിയ ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ 1–0 ലീഡുണ്ടായിരുന്നിട്ടും പിന്നീടു തോൽവി വഴങ്ങിയ ഇന്ത്യ ഒന്നാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്കിറങ്ങി. ബംഗ്ലദേശിനെതിരായ പരമ്പരയിൽ 1–1 സമനില വഴങ്ങിയ ന്യൂസീലൻഡാണ് 2–ാം സ്ഥാനത്ത്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവയാണു യഥാക്രമം 4,5 സ്ഥാനങ്ങളിൽ. ഒരു സ്ഥാനം നഷ്ടപ്പെട്ട പാക്കിസ്ഥാൻ ആറാമതായി. 2021ൽ 14 ടെസ്റ്റുകൾ കളിച്ച ഇന്ത്യ എട്ടെണ്ണം ജയിച്ചു. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ന്യൂസീലൻഡിനോട് ഉൾപ്പെടെ മൂന്നിൽ തോറ്റു.

English Summary: ICC Test Rankings: India drop to 3rd position as Australia go top after Ashes victory

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA