ADVERTISEMENT

ദുബായ് ∙ 2021ൽ രാജ്യാന്തര വനിതാ ക്രിക്കറ്റിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയവരിൽനിന്ന് ഐസിസി തിരഞ്ഞെടുത്ത ടീം ഓഫ് ദി ഇയർ പട്ടികയിൽ ഇന്ത്യക്കാരായ മിതാലി രാജും ജുലൻ ഗോസ്വാമിയും. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹീതർ നൈറ്റ് നയിക്കുന്ന സാങ്കൽപിക ടീമിൽ ഇന്ത്യക്കാരായി ഇവർ രണ്ടുപേരുമേയുള്ളൂ.

ടീം: ലിസെലി ലീ (ദക്ഷിണാഫ്രിക്ക), അലീസ ഹീലി (ഓസ്ട്രേലിയ), ടാമി ബീമോണ്ട് (ഇംഗ്ലണ്ട്), മിതാലി രാജ് (ഇന്ത്യ), ഹീതർ നൈറ്റ് (ഇംഗ്ലണ്ട്), ഹെയ്‌ലി മാത്യൂസ് (വെസ്റ്റിൻഡീസ്), മരിസാനെ കാപ് (ദക്ഷിണാഫ്രിക്ക), ശബ്നിം ഇസ്മായിൽ (ദക്ഷിണാഫ്രിക്ക), ഫാത്തിമ സന(പാക്കിസ്ഥാൻ), ജുലൻ ഗോസ്വാമി (ഇന്ത്യ), അനിസ മുഹമ്മദ്(വെസ്റ്റിൻഡീസ്).

കഴിഞ്ഞ വർഷം 503 റൺസാണ് മുപ്പത്തിയൊമ്പതുകാരിയായ മിതാലി നേടിയത്. ഒരു സെ‍ഞ്ചുറി പോലും നേടിയില്ലെങ്കിലും 6 അർധസെഞ്ചുറികൾ പേരിലാക്കാൻ സാധിച്ചു. മുപ്പത്തിയൊമ്പതുകാരിയായ ജുലൻ ഗോസ്വാമി കഴിഞ്ഞ വർഷം 15 വിക്കറ്റുകളാണ് നേടിയത്. 3.77 എന്ന മികച്ച ഇക്കോണമിയിലാണ് ഈ നേട്ടം.

Content highlights:  ICC women team, Mithali Raj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com