ADVERTISEMENT

ന്യൂഡൽഹി∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറോടുള്ള കടുത്ത ആരാധന കാരണം ലോകപ്രശസ്തനായ സുധീർ ചൗധരിയെ ബിഹാർ പൊലീസ് മർദിച്ചെന്നു പരാതി. ജനുവരി 20ന് മുസഫർപുരിലെ പൊലീസ് സ്റ്റേഷനിലെത്തിയ തന്നെ പൊലീസ് മർദിച്ചെന്നാണു സുധീറിന്റെ പരാതി. സുധീറിന്റെ ബന്ധുവിനെ ഒരു കേസിൽ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ കാണുന്നതിനായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണു സുധീറിനെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ചത്.

സംഭവത്തിൽ ഡിഎസ്പി രാംനരേഷ് പസ്വാന് സുധീർ പരാതി നൽകി. ആരാധകർക്കിടയിൽ ഒരു സെലിബ്രിറ്റി ആയി മാറിയ സുധീർ കുറച്ചു വർഷങ്ങൾക്കു മുൻപ് ഉദ്ഘാടനം ചെയ്ത അതേ പൊലീസ് സ്റ്റേഷനിലാണ് അക്രമവും നടന്നത്. കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്ന ഉറപ്പു ലഭിച്ചതായി സുധീർ പ്രതികരിച്ചു.

‘കുറച്ചു വർഷങ്ങൾക്കു മുൻപ് ഈ പൊലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ എന്നെ ക്ഷണിച്ചിരുന്നു. എന്നാലിന്ന് അതേ സ്റ്റേഷനിൽനിന്നു തന്നെ എനിക്കു മർദനമേറ്റു. ഇങ്ങനെയൊരു കാര്യം എനിക്കു സംഭവിച്ചെങ്കിൽ, പൊതുജനങ്ങളോട് ഇവർ എങ്ങനെയായിരിക്കും പെരുമാറുന്നത്, അതു മനസ്സിലാകും– സുധീര്‍ പരാതി ഉന്നയിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളുണ്ടാകുമ്പോൾ പതാകയിലെ നിറങ്ങൾ ശരീരത്തിൽ തേച്ചുപിടിപ്പിച്ച്, സച്ചിന്റെ പേരും എഴുതിയാണ് സുധീർ സ്റ്റേഡിയത്തിൽ എത്തുക.

English Summary: Sachin Tendulkar’s fan Sudhir Chaudhary physically assaulted by police in Bihar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com