ഇന്ത്യയുടെ ബാറ്റിങ്ങിനിടെ ഡഗ്ഔട്ടിൽ കോലിയുടെ നൃത്തം- വിഡിയോ

kohli-dance-1248
ട്വിറ്റർ ചിത്രം
SHARE

പാൾ∙ ‍ഇന്ത്യ– ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തിനിടെ ഡഗ് ഔട്ടിലിരുന്ന് കോലിയുടെ നൃത്തപ്രകടനം. മത്സരത്തിൽ ടോസ് നേടി ഇന്ത്യ ബാറ്റിങ് തുടരുന്നതിനിടെയാണ് ശിഖർ ധവാനുമായി സംസാരിക്കുന്നതിനിടെ കോലി ഏതാനും സമയം കൈകൊണ്ടും ശരീരം കൊണ്ടും നൃത്തം ചെയ്തത്. കോലിയുടെ പ്രകടനം കണ്ട് ശിഖർ ധവാൻ ചിരിക്കുകയും ചെയ്യുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഡഗ് ഔട്ടിൽ നൃത്തം ചെയ്തെങ്കിലും രണ്ടാം ഏകദിനത്തിൽ മോശം ബാറ്റിങ് പ്രകടനമായിരുന്നു കോലിയുടേത്. അഞ്ചു പന്തുകൾ നേരിട്ട താരം റണ്ണൊന്നുമെടുക്കാതെയാണു പുറത്തായത്. സ്പിന്നർ കേശവ് മഹാരാജിന്റെ പന്തിൽ ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ തെംബ ബാവുമ ക്യാചെടുത്താണു കോലിയെ പുറത്താക്കിയത്. ആദ്യ മത്സരത്തില്‍ കോലി അർധസഞ്ചുറി നേടിയിരുന്നു. ഈ മത്സരത്തിൽ 63 പന്തുകൾ നേരിട്ട കോലി 51 റൺസെടുത്തിരുന്നു.

English Summary: Virat Kohli spotted dancing while sitting in the dugout during 2nd ODI

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA