ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിനു മുന്നോടിയായുള്ള താരലേലത്തിന് റജിസ്റ്റർ ചെയ്ത താരങ്ങളുടെ അന്തിമ പട്ടികയിൽ മലയാളി താരം എസ്. ശ്രീശാന്തും. റജിസ്റ്റർ ചെയ്ത 1214 താരങ്ങള്‍ക്കൊപ്പമാണ് തിരിച്ചുവരവ് പ്രതീക്ഷകൾ സമ്മാനിച്ച് ശ്രീശാന്തും ഇടംപിടിച്ചത്. 50 ലക്ഷം രൂപയാണ് ശ്രീശാന്ത് അടിസ്ഥാന വിലയിട്ടിരിക്കുന്നത്. വിവിധ രാജ്യങ്ങൾക്കായി കളിക്കുന്ന 270 താരങ്ങളാണ് ലേലത്തിനുള്ളത്. ഇതുവരെ ദേശീയ ടീമിൽ അരങ്ങേറാത്ത 903 കളിക്കാരും അസോഷ്യേറ്റ് രാജ്യങ്ങളിൽനിന്നായി 41 താരങ്ങളും ലേലത്തിന് പേര് റജിസ്റ്റർ ചെയ്തു. റജിസ്റ്റർ ചെയ്തവരിൽ 318 പേർ വിദേശ താരങ്ങളും 896 പേർ ഇന്ത്യൻ താരങ്ങളുമാണ്.

ഫെബ്രുവരി 12, 13 തീയതികളിലായി ബെംഗളൂരുവിലാണ് താരലേലം അരങ്ങേറുന്നത്. റജിസ്റ്റർ ചെയ്ത 1214 താരങ്ങളുടെ പട്ടിക വിവിധ ടീമുകൾക്ക് കൈമാറിയ ശേഷം അവർ താൽപര്യം പ്രകടിപ്പിക്കുന്ന താരങ്ങളെ ഉൾപ്പെടുത്തി ലേലത്തിനു മുൻപായി ചുരുക്കപ്പട്ടിക തയാറാക്കും.

ഐപിഎലിലെ സൂപ്പർ താരമായിരുന്ന ക്രിസ് ഗെയ്‍ൽ, ഇംഗ്ലിഷ് താരങ്ങളായ ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ, മിച്ചൽ സ്റ്റാർക്ക്, സാം കറൻ, ക്രിസ് വോക്സ് തുടങ്ങിയവരാണ് ഇത്തവണ ലേലപ്പട്ടികയിൽ ഇല്ലാത്ത പ്രമുഖ താരങ്ങൾ. സൺറൈസേഴ്സ് ഹൈദരാബാദുമായി വഴിപിരിഞ്ഞ ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, രവിചന്ദ്രൻ അശ്വിൻ, യുസ്‌വേന്ദ്ര ചെഹൽ തുടങ്ങി 49 താരങ്ങളാണ് ഏറ്റവും കൂടിയ അടിസ്ഥാന വിലയായ 2 കോടി രൂപ സ്വയം തിരഞ്ഞെടുത്തത്.

∙ അടിസ്ഥാന വിലയായി 2 കോടി തിരഞ്ഞെടുത്തവർ

ഇന്ത്യൻ താരങ്ങൾ: ആർ. അശ്വിൻ, യുസ്‌വേന്ദ്ര ചെഹൽ, ദീപക് ചാഹർ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, മുഹമ്മദ് ഷമി, ദേവ്ദത്ത് പടിക്കൽ, ക്രുണാൽ പാണ്ഡ്യ, ഹർഷൽ പട്ടേൽ, സുരേഷ് റെയ്ന‍, അമ്പാട്ടി റായഡു, ഷാർദുൽ ഠാക്കൂർ, റോബിൻ ഉത്തപ്പ, ഉമേഷ് യാദവ്, ദിനേഷ് കാർത്തിക്, ഇഷാൻ കിഷൻ, ഭുവനേശ്വർ കുമാർ

വിദേശ താരങ്ങൾ: മുജീബ് സദ്രാൻ, ആഷ്ടൺ ആഗർ, നേഥൻ കൂൾട്ടർനീൽ, പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്‍സൽവുഡ്, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാത്യു വെയ്ഡ്, ഡേവിഡ് വാർണർ, ആദം സാംപ, ഷാക്കിബ് അൽ ഹസൻ, മുസ്താഫിസർ റഹ്‍മാൻ, സാം ബില്ലിങ്സ്, സാഖ്വിബ് മഹ്മൂദ്, ക്രിസ് ജോർദാൻ, ക്രെയ്ഗ്‍ ഓവർട്ടൻ, ആദിൽ റഷീദ്, ജെയ്സൻ റോയ്, ജയിംസ് വിൻസ്, ഡേവിഡ് വില്ലി, മാർക്ക് വുഡ്, ട്രെന്റ് ബോൾട്ട്, ലോക്കി ഫെർഗൂസൻ, ക്വിന്റൻ ഡികോക്ക്, മർച്ചന്റ് ഡി ലാൻഗെ, ഫാഫ് ഡുപ്ലേസി, കഗീസോ റബാദ, ഇമ്രാൻ താഹിർ, ഫാബിയൻ അലൻ, ഡ്വെയിൻ ബ്രാവോ, എവിൻ ലൂയിസ്, ഒഡീൻ സ്മിത്ത്

∙ അടിസ്ഥാന വിലയായി 1.5 കോടി തിരഞ്ഞെടുത്തവർ

അമിത് മിശ്ര, ഇഷാന്ത് ശർമ, വാഷിങ്ടൻ സുന്ദർ, ആരോൺ ഫിഞ്ച്, ക്രിസ് ലിൻ, നഥാൻ ലയൺ, കെയ്ൻ റിച്ചാർഡ്സൻ, ജോണി ബെയർസ്റ്റോ, അലക്സ് ഹെയ്‍ൽസ്, ഒയിൻ മോർഗൻ, ഡേവിഡ് മലാൻ, ആദം മിൽനെ, കോളിൻ മൺറോ, ജിമ്മി നീഷം, ഗ്ലെൻ ഫിലിപ്സ്, ടിം സൗത്തി, കോളിൻ ഇൻഗ്രാം, ഷിമ്രോൺ ഹെറ്റ്മെയർ, ജെയ്സൻ ഹോൾഡർ, നിക്കോളാസ് പുരാൻ

∙ അടിസ്ഥാന വിലയായി 1 കോടി തിരഞ്ഞെടുത്തവർ

മനീഷ് പാണ്ഡെ, പിയൂഷ് ചൗള, പ്രസിദ്ധ് കൃഷ്ണ, ടി.നടരാജൻ, അജിൻക്യ രഹാനെ, നിതീഷ് റാണ, വൃദ്ധിമാൻ സാഹ, കേദാർ ജാദവ്, കുൽദീപ് യാദവ്, ജയന്ത് യാദവ്, മുഹമ്മദ് നബി, ജയിംസ് ഫോക്നർ, മോയ്സസ് ഹെൻറിക്വസ്, മാർനസ് ലബുഷെയ്ൻ, റിലി മെറിഡത്ത്, ജോഷ് ഫിലിപ്പെ, ലിയാം ലിവിങ്സ്റ്റൺ, ടൈമൽ മിൽസ്, എയ്ഡൻ മര്ക്രം, റിലീ റൂസ്സോ, ടബേരാസ് ഷംസി, റാസ്സി വാൻഡർ ദസ്സൻ, വാനിന്ദു ഹസരംഗ, റോസ്റ്റൺ ചേസ്, ഷെർഫെയ്ൻ റുഥർഫോർഡ്, ഡാർസി ഷോർട്ട്, ആൻഡ്രൂ ടൈ, ഡാൻ ലോറൻസ്, ഒഴി പോപ്പ്, ഡിവോൺ കോണ്‍വേ, കോളിൻ ഡി ഗ്രാൻഡ്ഹോം, മിച്ചൽ സാന്റ്നർ

∙ ഐപിഎലിന് റജിസ്റ്റർ ചെയ്ത താരങ്ങളുടെ പേര് രാജ്യം തിരിച്ച്

അഫ്ഗാനിസ്ഥാൻ – 20

ഓസ്ട്രേലിയ – 59

ബംഗ്ലദേശ് – 9

ഇംഗ്ലണ്ട് – 30

അയർലൻഡ് – 3

ന്യൂസീലൻഡ് – 29

ദക്ഷിണാഫ്രിക്ക – 48

ശ്രീലങ്ക – 36

വെസ്റ്റിൻഡീസ് – 41 ‌

സിംബാബ്‌വെ – 2

ഭൂട്ടാൻ – 1

നമീബിയ – 5

നേപ്പാൾ – 15

നെതർലൻഡ്സ് – 1

ഒമാൻ – 3

സ്കോട്‌ലൻഡ് – 1

യുഎഇ – 1

യുഎസ്എ – 14

English Summary: No Chris Gayle, but Sreesanth Listed Among 1,214 Players for IPL Auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com