ധോണിയുടെ ഫോൺ നമ്പർ കൈവശമില്ല, അദ്ദേഹത്തോടു ചോദിച്ചിട്ടുമില്ല: ശാസ്ത്രി

shastri-dhoni
രവി ശാസ്ത്രിയും മഹേന്ദ്രസിങ് ധോണിയും (ഫയൽ ചിത്രം)
SHARE

മസ്കത്ത്∙ ഒട്ടേറെ ക്രിക്കറ്റ് താരങ്ങളെ കണ്ടിട്ടുണ്ടെങ്കിലും മഹേന്ദ്രസിങ് ധോണിയേപ്പോലൊരു ക്രിക്കറ്റ് താരത്തെ കണ്ടിട്ടില്ലെന്ന് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി. കളത്തിൽ പൊതുവേ ശാന്തനായി അറിയപ്പെടുന്ന സച്ചിൻ തെൻഡുൽക്കർ പോലും ദേഷ്യപ്പെടുന്നതു കണ്ടിട്ടുണ്ടെങ്കിലും, ധോണിയെ ഒരിക്കലും കുപിതനായി കണ്ടിട്ടില്ലെന്ന് ശാസ്ത്രി വെളിപ്പെടുത്തി. ധോണിയുടെ നമ്പർ ഇപ്പോഴും തന്റെ കൈവശമില്ലെന്ന് വെളിപ്പെടുത്തിയ ശാസ്ത്രി, നമ്പർ ചോദിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

ജയവും തോൽവിയും സ്വന്തം പ്രകടനത്തിലെ കയറ്റിറക്കങ്ങളും പോലും ധോണിയെ ബാധിക്കില്ലെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി. ‘പൂജ്യത്തിന് പുറത്തായാലും സെഞ്ചുറി നേടിയാലും ലോകകപ്പ് നേടിയാലും ആദ്യ റൗണ്ടിൽ പുറത്തായാലും അതൊന്നും ധോണിയിൽ യാതൊരു വ്യത്യാസവും ഉണ്ടാക്കില്ല. ജീവിതത്തിൽ ഞാൻ ഒരുപാട് ക്രിക്കറ്റ് താരങ്ങളെ കണ്ടിട്ടുണ്ട്. പക്ഷേ, ധോണിയേപ്പോലെ മറ്റൊരാളില്ല. കളത്തിൽ പൊതുവെ ശാന്തനായി അറിയപ്പെടുന്ന സച്ചിൻ തെൻഡുൽക്കർ പോലും ദേഷ്യപ്പെടുന്നതു കണ്ടിട്ടുണ്ട്. പക്ഷേ, ധോണി ഒരിക്കലും കുപിതനാകില്ല’ – ശാസ്ത്രി പറഞ്ഞു.

‘കുറച്ചുകാലം ഫോൺ ഉപയോഗിക്കുന്നില്ലെന്ന് തീരുമാനിച്ചാൽ അത് നിഷ്പ്രയാസം ഉപേക്ഷിക്കാൻ ധോണിക്കാകും. ഇന്നുവരെ എന്റെ കൈവശം ധോണിയുടെ ഫോൺ നമ്പറില്ല. ഞാൻ ചോദിച്ചിട്ടുമില്ല. കാരണം, ധോണി എപ്പോഴും ഫോൺ കൊണ്ടുനടക്കുന്ന വ്യക്തിയല്ല. ധോണിയെ അത്യാവശ്യമായി വിളിക്കേണ്ടി വന്നാൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാം. ഇത്തരത്തിൽ വ്യത്യസ്തനായ വ്യക്തിയാണ് ധോണി’ – ശാസ്ത്രി വിശദീകരിച്ചു.

English Summary: I don't have MS Dhoni's phone number till today, there is no one like him: Ravi Shastri

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA