ADVERTISEMENT

ചെന്നൈ∙ വെസ്റ്റിൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ തമിഴ്നാട് താരങ്ങളായ ഷാരൂഖ് ഖാൻ, സായ് കിഷോർ എന്നിവരെ ഉൾപ്പെടുത്തി. ആഭ്യന്തര ക്രിക്കറ്റിൽ മികവു തെളിയിച്ച ഷാരൂഖ് ഖാനെ ഇത്തവണ വിൻഡീസ് പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തതാതിരുന്നത് ഒരു വിഭാഗം ആരാധകർ ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് താരത്തെ സായ് കിഷോറിനൊപ്പം സ്റ്റാൻഡ് ബൈ ആയി ടീമിനൊപ്പം ചേർത്തത്. ഫെബ്രുവരി ആറു മുതലാണ് ഇന്ത്യ–വെസ്റ്റിൻഡീസ് പരമ്പര ആരംഭിക്കുക.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് മുൻകരുതലെന്ന നിലയിൽ ഇരുവരെയും സ്റ്റാൻഡ് ബൈ ആയി ടീമിൽ ഉൾപ്പെടുത്തിയതെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി. കോവിഡ് വ്യാപനം കണക്കിലെടുത്ത് പരമ്പരയുടെ വേദികൾ ചുരുക്കാൻ ബിസിസിഐ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ടീമിൽ കൂടുതൽ താരങ്ങളെ ഉൾപ്പെടുത്തിയത്. ഇടംകയ്യൻ സ്പിന്നറായ സായ് കിഷോറിന്റെ സേവനം നെറ്റ്സിൽക്കൂടി ഉപയോഗിക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.

നേരത്തെ, വിൻഡീസിനെതിരായ പരമ്പരയ്ക്കായി രോഹിത് ശർമയുടെ നേതൃത്വത്തിൽ 18 അംഗ ഏകദിന ടീമിനെയും 18 അംഗ ട്വന്റി20 ടീമിനെയും പ്രഖ്യാപിച്ചിരുന്നു. കെ.എൽ. രാഹുലാണ് ഇരു ടീമുകളുടെയും ഉപനായകൻ. ലെഗ് സ്പിന്നർ രവി ബിഷ്ണോയിയെ ഇരു ടീമുകളിലും ഉൾപ്പെടുത്തിയ സിലക്ടർമാർ ദീപക് ഹൂഡയെയും തിരിച്ചുവിളിച്ചിട്ടുണ്ട്.

English Summary: Shahrukh, Sai Kishore added as stand-byes in Indian squad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com