ADVERTISEMENT

അഹമ്മദാബാദ്∙ ടീം ക്യാംപിലെ കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കിടെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലനം ആരംഭിച്ചു. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പര ഈ മാസം ആറിന് ആരംഭിക്കാനിരിക്കെയാണ് ഇന്ത്യൻ ടീം അഹമ്മദാബാദിൽ പരിശീലനം ആരംഭിച്ചത്. കോവിഡ് ബാധിച്ച ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവർ ഐസലേഷനിലാണ്. കോവിഡ് ബാധിച്ച റിസർവ് നിരയിലെ നവ്ദീപ് സെയ്നിയും ഐസലേഷനിൽ പ്രവേശിച്ചു.

ടീമിലെ ബാക്കി താരങ്ങൾക്ക് നടത്തിയ ആർടിപിസിആർ പരിശോധനയിൽ ഫലം നെഗറ്റീവായതോടെയാണ് പരിശീലനം ആരംഭിച്ചത്. പ്രധാന താരങ്ങൾക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ടീമിൽ ഉൾപ്പെടുത്തിയ ഓപ്പണർ മയാങ്ക് അഗർവാൾ അഹമ്മദാബാദിലെത്തി ക്വാറന്റീനിൽ പ്രവേശിച്ചു. ഏകദിന പരമ്പരയ്ക്കായി ഇഷാൻ കിഷനേയും ടീമിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.

ഫെബ്രുവരി ആറു മുതൽ മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ വിൻഡീസിനെതിരെ കളിക്കുന്നത്. അതിനുശേഷം മൂന്ന് ട്വന്റി20 മത്സരങ്ങളും ഇന്ത്യ വിൻഡീസിനെതിരെ കളിക്കും, കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് ഇന്ത്യ–വിൻഡീസ് ട്വന്റി20 മത്സരങ്ങൾ.

English Summary: Team India starts training as Mayank Agarwal in mandatory 3-day quarantine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com