ADVERTISEMENT

മുംബൈ∙ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനു പിന്നാലെ, ഐപിഎൽ 2022ലെ ഏറ്റവും ദുർബലമായ ബോളിങ് നിര മുംബൈ ഇന്ത്യൻസ് ടീമിനാണ് എന്ന അഭിപ്രായ പ്രകടവുമായി മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. ഈ സീസണിൽ മുംബൈയുടെ ബോളിങ് മെച്ചപ്പെടാൻ സാധ്യതകൾ തീരെയില്ലെന്നും ഉള്ളതിൽ ഏറ്റവും മികച്ച ടീമിനെത്തന്നെയാണ് അവർ അണി നിരത്തുന്നതെന്നും ചോപ്ര യുട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു. 

‘മുംബൈ ഇന്ത്യൻസിന്റെ കളി വിലയിരുത്തിയാൽ ഒരു കാര്യം മനസ്സിലാകും. അവരുടെ ടീം ദുർബലമാണ്. അവരുടെ ബോളിങ് അതീവ ദുർബലമാണ്. ടൂർണമെന്റിൽ ഇതിനു മാറ്റമുണ്ടാകാനും സാധ്യതയില്ല. കാരണം അവരുടെ പക്കലുള്ള ഏറ്റവും മികച്ച ബോളിങ് നിരയും ഇതുതന്നെ. ഒരു വശത്ത് ജസ്പ്രീത് ബുമ്രയുണ്ട്. മറുവശത്താണു മറ്റുള്ളവരെല്ലാം. രാജസ്ഥാനെതിരെ ബുമ്ര കാര്യമായി റൺസ് വഴങ്ങിയില്ല (4 ഓവറിൽ 17), 3 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

ടെയ്മൽ മിൽസിനും 3 വിക്കറ്റ് കിട്ടി. മിൽസും അത്യാവശ്യം റൺസ് വഴങ്ങി. പക്ഷേ കുഴപ്പമില്ല. എന്നാൽ ഡാനിയൽ സാംസ് പന്തുകൊണ്ട് എല്ലാ കളിയിലും അർധ സെഞ്ചുറി അടിക്കുന്ന മട്ടാണ്. ഡൽഹിക്കെതിരായ ആദ്യ മത്സരത്തിൽ മുരുഗൻ അശ്വിൻ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. രാജസ്ഥാനെതിരായ കളിയിലും കുഴപ്പമില്ല. 

കൂടുതൽ റൺസ് വഴങ്ങുന്നതുമൂലം ബേസിൽ തമ്പിയെക്കൊണ്ട് 4 ഓവർ തികച്ചു ബോൾ ചെയ്യിക്കാനാകാത്ത സ്ഥിതിയാണ്. രാജസ്ഥാനെതിരെ കെയ്ൻ പൊള്ളാർഡ് വിക്കറ്റ് എടുത്തു, പക്ഷേ ഒരോവറിൽ 25 റൺസും വഴങ്ങി’– ചോപ്രയുടെ വാക്കുകൾ.

രാജസ്ഥാനെതിരെ ബേസിൽ തമ്പി എറിഞ്ഞ ഒരേയൊരു ഓവറിൽ 26 റൺസാണു ജോസ് ബട്‌ലർ അടിച്ചെടുത്തത്. മുരുഗൻ അശ്വിൻ, കെയ്റൻ പൊള്ളാർഡ് തുടങ്ങിയ താരങ്ങളെയും രാജസ്ഥാൻ ബാറ്റർമാർ കണക്കിനു പ്രഹരിച്ചിരുന്നു.  

 

English Summary: "The bowling is extremely weak and it is not going to change" - Aakash Chopra on the Mumbai Indians' loss to the Rajasthan Royals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com