ജോടി നമ്പർ 1: ലോകക്രിക്കറ്റിലെ സൂപ്പർ ദമ്പതികളായി അലിസ ഹീലിയും മിച്ചൽ സ്റ്റാർക്കും

mitchell-starc-alyssa-healy-2
സ്റ്റാർക്കും ഹീലിയും (2022)
SHARE

ക്രൈസ്റ്റ്ചർച്ച് ∙ അലിസ ഹീലി സെഞ്ചുറി പൂർത്തിയാക്കി ഓസ്ട്രേലിയയുടെ വിജയത്തിന് അടിത്തറയിടുമ്പോൾ ഗാലറിയിൽ കരഘോഷം മുഴക്കുന്നവരുടെ കൂട്ടത്തിൽ മറ്റൊരു ലോക ജേതാവ് കൂടിയുണ്ടായിരുന്നു. ഹീലിയുടെ ഭർത്താവും 2015ലെ പുരുഷ ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗവുമായിരുന്ന ഫാസ്റ്റ് ബോളർ മിച്ചൽ സ്റ്റാർക്ക്.

mitchell-starc-alyssa-healy-1
സ്റ്റാർക്കും ഹീലിയും (2015)

2019 പുരുഷ ലോകകപ്പിൽ ഏറ്റവും കൂടുൽ വിക്കറ്റ് (27) നേടിയ ബോളറാണ് സ്റ്റാർക്ക്. ഇക്കുറി ഹീലി 509 റൺസ് നേടി ടൂർണമെന്റ് ടോപ് സ്കോററായതോടെ സ്റ്റാർക്ക് കുടുംബം ലോകക്രിക്കറ്റിലെ സൂപ്പർ ദമ്പതികളായി. 2015ൽ ഓസീസ് പുരുഷ ടീം ലോകജേതാക്കളായതിനു പിന്നാലെ ഹീലി ഭർത്താവിനൊപ്പം ട്രോഫിയുമായി ചിത്രം പങ്കുവച്ചിരുന്നു. ഇക്കുറി ഭാര്യയ്ക്കൊപ്പം അതേ നിമിഷം പുനഃസൃഷ്ടിച്ച് സ്റ്റാർക്ക് ‘പകരം വീട്ടി’.

English Summary: Alyssa Healy scores century, husband Mitchell Starc cheers for her

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA