ഹാമിൽട്ടൻ ∙ രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിക്കുന്ന റോസ് ടെയ്‌ലർക്ക് വിജയത്തോടെ വിടവാങ്ങൽ നൽകി ന്യൂസീലൻഡ് ടീം. മുപ്പത്തിയെട്ടുകാരൻ ടെയ്‌ലറുടെ അവസാന മത്സരത്തിൽ കിവീസ് നെതർലൻഡ്സിനെ 115 റൺസിനു തകർത്തു. സ്കോർ: ന്യൂസീലൻഡ്– 50 ഓവറിൽ 8ന് 333. നെതർലൻഡ്സ്– 42.3 ഓവറിൽ 218നു പുറത്ത്.
ടെയ്‌ലർ 14 റൺസെടുത്തു പുറത്തായി. മാർട്ടിൻ ഗപ്റ്റിൽ (106), വിൽ യങ് (120) എന്നിവരുടെ സെഞ്ചുറികളാണ് കിവീസിനു മികച്ച സ്കോർ നൽകിയത്. ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ജനുവരിയിൽ ടെയ്‌ലർ വിരമിച്ചിരുന്നു. 236 ഏകദിന മത്സരങ്ങളിൽ നിന്ന് 21 സെഞ്ചുറികളും 51 അർധ സെഞ്ചുറികളും സഹിതം 8607 റൺസാണ് ടെയ്‌ലർ നേടിയത്. ഇതു മൂന്നും ന്യൂസീലൻഡ് റെക്കോർഡാണ്.
English Summary: Ross Taylor retires from international cricket