ADVERTISEMENT

മുംബൈ∙ ഐപിഎൽ കാണികളുടെ സുപരിചിത മുഖമാണ് സൺറൈസേഴ്സ് ഹൈദരാബാദ് സിഇഒ കാവ്യ മാരൻ. ഗാലറിയിൽ ടീം ഫ്ലാഗുമേന്തി സൺറേസേഴ്സ് ഹൈദരാബാദിനായി ആർപ്പുവിളിക്കുന്ന കാവ്യ സമൂഹ മാധ്യമങ്ങളിലും ‘സൂപ്പർ സ്റ്റാറാണ്’. ഇക്കഴിഞ്ഞ ഐപിഎൽ മെഗാ താരലേലത്തിൽ സൂപ്പർ താരങ്ങള്‍ക്കായി ‘കണ്ണുംപൂട്ടി’ ലേലം വിളിച്ചും കാവ്യ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

എന്നാൽ ഈ ഐപിഎൽ സീസണ്‍ കാവ്യയ്ക്ക് അത്ര നല്ലതല്ല. ലക്നൗവിനെതിരെ, സീസണിലെ 2–ാം മത്സരത്തിലും ഹൈദരാബാദ് തോറ്റതിനു പിന്നാലെ, ഗാലറിയിൽ അതീവ നിരാശിതയായി കാണപ്പെട്ട കാവ്യയുടെ ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായി.  

പിന്നാലെ രസകരമായ പ്രതികരണങ്ങളുമായി ഒട്ടേറെ ആരാധകരും രംഗത്തെത്തി. കാവ്യയുടെ ദിവസം വളരെ മോശമായിരുന്നെന്നും കളി ജയിക്കാനല്ലെങ്കിൽ ഇനി സ്റ്റേഡിയത്തിലേക്ക് കാവ്യയെ വിളിക്കരുതെന്നും ഒട്ടേറെ ആരാധകർ ട്വിറ്ററിൽ കുറിച്ചു. 

‘കാവ്യ നിശ്ചയമായും ഇതല്ല അർഹിക്കുന്നത്. കെയ്ൻ വില്യംസൻ, അബ്ദുൽ സമദ്, അഭിഷേക് ശർമ, ഉമ്രാൻ മാലിക്, നിക്കോളാസ് പുരാൻ, രാഹുൽ ത്രിപാഠി, ഏയ്ഡൻ മാർക്രം.. ദയവായി കാവ്യയെ സന്തോഷിപ്പിക്കൂ’– ഒരു ആരാധകൻ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ.

സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരന്റെ മകളാണു കാവ്യ. ലക്നൗവിനെതിരായ മത്സരത്തിൽ അവസാന ഓവറുകളിലെ ബാറ്റിങ് പിഴച്ചതോടെ 12 റൺസിനായിരുന്നു ഹൈദരാബാദിന്റെ തോൽവി. 

 

 

English Summary: IPL 2022: ‘National crush’ Kaviya Maran’s pics go viral, fans say ‘she deserves better’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com