സി.കെ.നായിഡു: കേരളം തോറ്റു

cricket-bat-and-ball
SHARE

ബെംഗളൂരു ∙ സി.കെ.നായിഡു അണ്ടർ 25 ക്രിക്കറ്റ് ടൂർണമെന്റിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഉത്തർപ്രദേശിനോട് 164 റൺസിന് തോറ്റതോടെ കേരളം നോക്കൗട്ട് കാണാതെ പുറത്ത്. രണ്ടാം ഇന്നിങ്സിൽ ഉത്തർപ്രദേശിനെ 446 റൺസിനു പുറത്താക്കിയ കേരളം 511 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം തേടി അവസാന ദിനം ബാറ്റിങ്ങിനിറങ്ങിയെങ്കിലും 347 റൺസിൽ പുറത്തായി. സ്കോർ: ഉത്തർപ്രദേശ് – 208, 446. കേരളം– 143, 347. 

രണ്ടാം ഇന്നിങ്സിൽ മികച്ച സ്കോറുയർത്തിയ ഉത്തർപ്രദേശിന്റെ ബാറ്റിങ്ങാണ് കേരളത്തിന്റെ പ്രതീക്ഷകൾ തകർത്തത്. ജയത്തോടെ എലീറ്റ് ഗ്രൂപ്പ് എഫിൽ നിന്ന് ഉത്തർപ്രദേശ് നോക്കൗട്ട് റൗണ്ടിലേക്കു മുന്നേറി. ഒരു ഗ്രൂപ്പിൽ നിന്ന് ഒരു ടീമിനു മാത്രമാണ് നോക്കൗട്ട് യോഗ്യത എന്നതിനാൽ അവസാന മത്സരത്തിൽ കേരളത്തിന് ജയം അനിവാര്യമായിരുന്നു.

English Summary: CK Nayudu under 25 cricket: Kerala lost

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA