‘ചെന്നൈ ഇന്നിങ്സ് ധോണി ഓപ്പൺ ചെയ്യണം; ധോണി 15 ഓവർ ബാറ്റു ചെയ്താൽ കളി മാറും’

jadeja-dhoni
SHARE

മുംബൈ∙ ഐപിഎൽ സീസണിൽ തുടർച്ചയായ 4–ാം തോൽവി ഏറ്റുവാങ്ങിയതോടെ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്കു കനത്ത തിരിച്ചടി ഏറ്റിരിക്കുകയാണ്. ഇനിയുള്ള മത്സരങ്ങളിൽ പകരം വയ്ക്കാനില്ലാത്ത മികവു പുറത്തെടുക്കാനായാൽ മാത്രമേ ചെന്നൈയ്ക്കു പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താനാകൂ.

സാഹചര്യം ഇങ്ങനെയൊക്കെ ആണെന്നിരിക്കെ, ചെന്നൈ സൂപ്പർ കിങ്സിന് ബാറ്റിങ് ഉപദേശവുമായി മുൻ ഇന്ത്യൻ ഓപ്പണർ പാർഥിവ് പട്ടേൽ രംഗത്തെത്തി. ക്രിക്കറ്റ് പോർട്ടലായ ക്രിക്ബസിനോടുള്ള പ്രതികരണത്തിലാണ് പാർഥിവ് പട്ടേൽ ധോണിയെ ഓപ്പണറായി പരീക്ഷിക്കാൻ ചെന്നൈ തയാറാകണമെന്നു വ്യക്തമാക്കിയത്. ധോണിക്കു 14–15 ഓവർ ബാറ്റു ചെയ്യാനായാൽ ചെന്നൈയുടെ സാധ്യതകൾ വർധിക്കുമെന്നാണു പട്ടേലിന്റെ പക്ഷം.

‘ ചെന്നൈയെ ഇത്തരത്തിലൊരു കരുത്തുറ്റ ടീമാക്കി മാറ്റിയതു ധോണിയാണ്. ഓപ്പണറായാണ് ധോണി ക്രിക്കറ്റ് കരിയറിനു തുടക്കം കുറിച്ചത്. അങ്ങനെയെങ്കിൽ കരിയറിന്റെ അവസാന ഘട്ടത്തിൽ വീണ്ടും ഓപ്പണർ ആകുന്നതിനു ധോണിക്ക് എന്താണു തടസ്സം? ഇപ്പോൾ 7–ാം നമ്പറിലാണു ധോണി ഇറങ്ങുന്നത്. കഷ്ടിച്ചു പത്തോ പതിനഞ്ചോ പന്തുകൾ മാത്രമാണു കളിക്കുന്നതും. 

3–ാം നമ്പറിലോ 4–ാം നമ്പറിലോ ബാറ്റു ചെയ്യുകയോ അല്ലെങ്കിൽ ധോണി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുകയോ ചെയ്താൽ എന്താണു കുഴപ്പും? ഇന്ത്യയുടെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും റൺസ് നേടിയ താരമാണു ധോണി. 

ധോണിയുടെ ടെക്നിക് കൊണ്ടു സ്വിങ് ബോളുകളെ അതിജീവിക്കാനാകില്ല എന്നു ചിലർ കരുതും. പക്ഷേ, ആദ്യ 5 ഓവറുകൾ അതിജീവിക്കാനും ധോണിയുടെ പക്കൽ ചില വിദ്യകൾ ഉണ്ടാകും. 15 മുതൽ 20 പന്തുകൾ വരെ പിടിച്ചുനിൽക്കാനായാൽപ്പിന്നെ ധോണി അടിച്ചു തകർക്കും’– പാർഥിവ് പട്ടേൽ പറഞ്ഞു.

2011ൽ ചെന്നൈ സൂപ്പർ കിങ്സിനായി ധോണി 3–ാം നമ്പറിൽ ബാറ്റു ചെയ്തിട്ടുണ്ട്. 7 ഇന്നിങ്സിൽ ഒരു അർധ സെഞ്ചുറി അടക്കം 188 റൺസാണു നേടിയത്. 

English Summary: Ex-CSK star on why Dhoni should open after Chennai's horror start: 'If he stays there for 14-15 overs you never know'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS