കോഹിനൂർ മടക്കിനൽകുന്ന കാര്യം എന്തായി? ഐപിഎല്ലിനിടെ ഇംഗ്ലിഷ് കമന്റേറ്ററോട് ഗാവസ്കർ!

kohinoor-sunny
SHARE

മുംബൈ∙ ഐപിഎൽ മത്സരത്തിനിടെ സഹ കമന്റേറ്റർ അലൻ വിൽക്കിൻസുമായുള്ള സുനിൽ ഗാവസ്കറുടെ സംഭാഷണത്തിലെ നർമ മുഹൂർത്തം സമൂഹ മാധ്യമങ്ങളിൽ വൈറൽ. കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാൻ റോയൽസ്– ലക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിലെ കമന്ററിക്കിടെ ഇംഗ്ലിഷുകാരനായ അലൻ വിൽക്കിങ്സിനോട് ഗാവസ്കർ പറഞ്ഞത് ഇങ്ങനെ, ‘കോഹിനൂർ രത്നത്തിനായി ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ്’! ഗാവസ്കറുടെ നർമം ആരാധകരും ഏറ്റെടുത്തതോടെ സംഭവം ഉഷാർ.

മത്സരത്തിന്റെ ഇടവേളയ്ക്കിടെ, അതി മനോഹരമായ മുംബൈ മറൈൻ ഡ്രൈവിന്റെ ദൃശ്യങ്ങൾ സ്ക്രീനിൽ തെളിഞ്ഞതോടെയാണു സംഭവങ്ങളുടെ തുടക്കം. ഇതോടെ ഇരുവരും മറൈൻ ഡ്രൈവിനെക്കുറിച്ചു സംസാരിച്ചു തുടങ്ങി.

‘ക്വീൻസ് നെക്ക്‌ലസ്’ എന്നുള്ള മറൈൻ ഡ്രൈവിന്റെ വിളിപ്പേരിലേക്കും സംഭാഷണം എത്തി. പിന്നാലെ ഗാവസ്കറുടെ കുസൃതിയുമെത്തി. 

കോഹിനൂർ രത്നം എപ്പോൾ തിരിച്ചു തരാനാണു ബ്രിട്ടിഷ് സർക്കാർ ആലോചിക്കുന്നത് എന്ന് ഗാവസ്കറുടെ ചോദ്യം. ‘എന്താണ് ഇതുവരെ ഈ ചോദ്യം ചോദിക്കാതിരുന്നതെന്ന് ആലോചിക്കുകയായിരുന്നു ഞാൻ’– ചിരിയോടെ വിൽക്കിൻസിന്റെ മറുപടി. അതുകൊണ്ടും തീർന്നില്ല. ഇക്കാര്യത്തിൽ അധികൃതരെക്കൊണ്ടു പ്രത്യേക താൽപര്യം എടുക്കത്തക്ക വിധം സ്വാധീനമുള്ള ആളാണോ താങ്കളെന്നും തമാശ രൂപേണ ഗാവസ്കർ വിൽക്കിൻസിനോടു ചോദിച്ചു.

 

English Summary: IPL 2022: Sunil Gavaskar asks British commentator about KOHINOOR, fans hail 'little master' - check reactions

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS