ADVERTISEMENT

മുംബൈ∙ അടുത്തിടെ വിവാഹിതരായ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാസ്ക്‌വെലിനും ഇന്ത്യൻ വംശജയായ വധു വിനി രാമനും ഉജ്വല സ്വീകരണമൊരുക്കി ഐപിഎൽ ടീമായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ. ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) പുരോഗമിക്കുന്നതിനിടെ നിലനിൽക്കുന്ന കോവിഡ് നിയന്ത്രണങ്ങൾക്കിടെയാണ് ബാംഗ്ലൂർ ടീം പ്രിയ താരത്തിനും പത്‌നിക്കും സ്വീകരണമൊരുക്കിയത്.

പാട്ടും നൃത്തവുമായി ഫാഫ് ഡുപ്ലേസിയുടെയും വിരാട് കോലിയുടെയും നേത‍ൃത്വത്തിൽ ബാംഗ്ലൂർ താരങ്ങൾ പരിപാടി ആഘോഷമാക്കുന്നതിന്റെ വിഡിയോ ആർസിബി പുറത്തുവിട്ടു.

maxwell-vini-marriage-reception-8
ഗ്ലെൻ മാക്സ്‌വെലും വിനി രാമനും വേദിയിലേക്ക് (ചിത്രത്തിന് കടപ്പാട്: ആർസിബി ട്വിറ്റർ)
maxwell-vini-marriage-reception-17
ഗ്ലെൻ മാക്സ്‌വെലും വിനി രാമനും വേദിയിൽ (ചിത്രത്തിന് കടപ്പാട്: ആർസിബി ട്വിറ്റർ)

ടീം ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിയും ടീമിലെ മറ്റു വിദേശ താരങ്ങളും അവരുടെ ഭാര്യമാരുമെല്ലാം പരമ്പരാഗത ഇന്ത്യൻ വേഷങ്ങളണിഞ്ഞാണ് പരിപാടിക്കെത്തിയത്. പിങ്ക് കുർത്തയും പൈജാമയും ധരിച്ചെത്തിയ ഡുപ്ലേസിയും പച്ച സാരിയിലെത്തിയ ഭാര്യ ഇമാരിയും ശ്രദ്ധ നേടി.

maxwell-vini-marriage-reception-13
ഇന്ത്യൻ പരമ്പരാഗത വേഷത്തിൽ ആർസിബി നായകൻ ഫാഫ് ഡുപ്ലേസിയും ഭാര്യ ഇമാരിയും (ചിത്രത്തിന് കടപ്പാട്: ആർസിബി ട്വിറ്റർ)
maxwell-vini-marriage-reception-12
ആർസിബി താരം കാൺ ശര്‍മയ്ക്കും കുടുംബത്തിനുമൊപ്പം കോലിയും അനുഷ്കയും (ചിത്രത്തിന് കടപ്പാട്: ആർസിബി ട്വിറ്റർ)

ഇക്കഴിഞ്ഞ ‍മാർച്ച് 27നായിരുന്നു തമിഴ് ആചാര പ്രകാരം ഗ്ലെൻ മാക്സ്‌വെൽ – വിനി രാമൻ വിവാഹം. ഇതിനായി പരമ്പരാഗത മഞ്ഞ നിറത്തിൽ തമിഴിൽ അച്ചടിച്ച വിവാഹക്ഷണക്കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

maxwell-vini-marriage-reception-4
റിസപ്‌ഷനെത്തിയ വിരാട് കോലി (ചിത്രത്തിന് കടപ്പാട്: ആർസിബി ട്വിറ്റർ)
maxwell-vini-marriage-reception-14
വിരാട് കോലിയും അനുഷ്ക ശർമയും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു (ചിത്രത്തിന് കടപ്പാട്: ആർസിബി ട്വിറ്റർ)

മെൽബണിൽ ജനിച്ചു വളർന്ന വിനി ചെന്നൈ വെസ്റ്റ് മാമ്പലം സ്വദേശിയാണ്. 2017 മുതൽ പ്രണയത്തിലായ ഇരുവരും കഴിഞ്ഞ വർഷം ഇന്ത്യൻ ആചാരപ്രകാരം വിവാഹനിശ്ചയം നടത്തിയിരുന്നു.

maxwell-vini-marriage-reception-11
സഹതാരങ്ങൾക്കൊപ്പം വിരാട് കോലിയുടെ നൃത്തം (ചിത്രത്തിന് കടപ്പാട്: ആർസിബി ട്വിറ്റർ)
maxwell-vini-marriage-reception-9
അല്ലു അർജുൻ ചിത്രമായ പുഷ്പയിലെ ഗാനത്തിന് ചുവടുവയ്ക്കുന്ന കോലിയും സംഘവും (ചിത്രത്തിന് കടപ്പാട്: ആർസിബി ട്വിറ്റർ)

എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്നു വിവാഹം നടത്താനായിരുന്നില്ല. വിനി ജനിച്ചത് ഓസ്ട്രേലിയയിൽ ആണെങ്കിലും മാതാപിതാക്കൾ തമിഴ് പാരമ്പര്യം തുടരുന്നവരാണ്.

maxwell-vini-marriage-reception-1
മാക്സ്‌വെലിനെ ആശ്ലേഷിക്കുന്ന അനുഷ്ക. വിരാട് കോലി സമീപം (ചിത്രത്തിന് കടപ്പാട്: ആർസിബി ട്വിറ്റർ)
maxwell-vini-marriage-reception-16
വിനിക്കും മാക്സ്‌വെലിനുമൊപ്പം അനുഷ്ക ശർമ (ചിത്രത്തിന് കടപ്പാട്: ആർസിബി ട്വിറ്റർ)
maxwell-vini-marriage-reception-2
വിനി രാമനൊപ്പം അനുഷ്കയും കോലിയും (ചിത്രത്തിന് കടപ്പാട്: ആർസിബി ട്വിറ്റർ)

ആദ്യമായി മാക്സ്‌വെലിനെ കണ്ടുമുട്ടിയതിനെക്കുറിച്ച് വിനി തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2013 ഡിസംബറില്‍ ബിഗ് ബാഷ് ടീമായ മെല്‍ബണ്‍ സ്റ്റാര്‍സ് സംഘടിപ്പിച്ച ആഘോഷ പരിപാടിക്കിടെയായിരുന്നു ആദ്യത്തെ കണ്ടുമുട്ടതൽ. അന്ന് തന്നോട് മാക്‌സ്‌വെൽ പ്രത്യേക താല്‍പര്യം കാട്ടിയെന്നും അന്നുമുതല്‍ സുഹൃത്തുക്കളാണെന്നും വിനി പറഞ്ഞു.

maxwell-vini-marriage-reception-10
മാക്‌സ്‌വെലും വിനി രാമനും വിവാഹവേദിയിൽ (ചിത്രത്തിന് കടപ്പാട്: ആർസിബി ട്വിറ്റർ)
maxwell-vini-marriage-reception-5
മാക്‌സ്‌വെലിനും വിനി രാമനുമൊപ്പം വിരാട് കോലി, മൈക്ക് ഹെസ്സൻ തുടങ്ങിയവർ (ചിത്രത്തിന് കടപ്പാട്: ആർസിബി ട്വിറ്റർ)

2017 മുതൽ ഇരുവരും പ്രണയത്തിലാണ്. ആദ്യം പ്രണയാഭ്യർഥന നടത്തിയത് മാക്‌സ്‌വെലാണെന്ന് വിനി പറഞ്ഞിരുന്നു. രണ്ടുപേരും യാത്രകളെ സ്‌നേഹിക്കുന്നവരാണ്. ഇതിനോടകം പല സ്ഥലങ്ങളിലും ഇരുവരും ഒന്നിച്ച് യാത്ര ചെയ്തിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്.

maxwell-vini-marriage-reception-6
റിസപ്ഷനെത്തിയവർ മാക്‌സ്‌വെലിനും വിനിക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു (ചിത്രത്തിന് കടപ്പാട്: ആർസിബി ട്വിറ്റർ)
maxwell-vini-marriage-reception-7
റിസപ്‌ഷനെത്തിയവർ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു (ചിത്രത്തിന് കടപ്പാട്: ആർസിബി ട്വിറ്റർ)

English Summary: Glenn Maxwell-Vini Raman's wedding event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com