സ്വപ്നതുല്യം: പൂജാര- റിസ്വാൻ സഖ്യം ക്രീസിൽ; ഏറ്റെടുത്ത് ഇന്ത്യ– പാക്ക് ആരാധകർ

pujara-rizwan
ചേതേശ്വർ പൂജാര– മുഹമ്മദ് റിസ്വാൻ സഖ്യം ബാറ്റിങ്ങിനിടെ (ചിത്രം– ട്വിറ്റർ).
SHARE

ലണ്ടൻ∙ കൗണ്ടി ക്രിക്കറ്റിൽ സസെക്സിനായുള്ള ഉജ്വല ബാറ്റിങ് ഫോം തുടർന്ന് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. ദർഹമിനെതിരായ മത്സരത്തിന്റെ 2–ാം ദിവസം 128 റൺസോടെയാണ‌ു പൂജാര ബാറ്റിങ് അവസാനിപ്പിച്ചത്. പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാനായിരുന്നു (5) മറുവശത്ത് പൂജാരയ്ക്കു കൂട്ട്. ഇരുവരുടെയും കൂട്ടുകെട്ട് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ആരാധകർ ഏറ്റെടുക്കുക കൂടി ചെയ്തതോടെ സംഗതി ജോർ!

ബാറ്റിങ്ങ് ഇടവേളയ്ക്കിടെ ഇരുവരും ആശയവിനിമയം നടത്തുന്ന ചിത്രങ്ങളും വൈറലായി. ‘സ്വപ്നതുല്യമായ കൂട്ടുകെട്ട്’ എന്നാണ് ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവച്ച്  കൗണ്ടി ചാംപ്യൻഷിപ്പ് ഔദ്യോഗിക അക്കൗണ്ടിലൂടെ ട്വിറ്ററിൽ കുറിച്ചത്. 

മോശം ഫോമിനെത്തുടർന്ന് ഇന്ത്യൻ ടെസ്റ്റ് ടീം സ്ഥാനം നഷ്ടമായ പൂജാര കൗണ്ടി സീസണിൽ ഉജ്വല ഫോമിലാണ്. അരങ്ങേറ്റ സീസണിൽ, സസെക്സിനായി 5 ഇന്നിങ്സിൽ ഒരു ഡബിൾ സെഞ്ചറി അടക്കം 3 സെഞ്ചറികളാണ് പൂജാര ഇതുവരെ നേടിയത്. ഡർബിഷറിനെതിരായ മത്സരത്തിലായിരുന്നു ഇരട്ട സെഞ്ചറി.

അതേ സമയം, മുഹമ്മദ് റിസ്വാന്, സീസണിൽ ഇതുവരെ ഉജ്വല ഫോമിലേക്ക് ഉയരാനായിട്ടില്ല. ദർഹമിനെതിരായ മത്സരത്തിൽ, സസെക്സിന്റെ 5–ാം വിക്കറ്റ് നഷ്ടമായതോടെയാണ് പൂജാരയ്ക്കൊപ്പം റിസ്വാനും ബാറ്റിങ്ങിന് എത്തിയത്. 

English Summary: 'Was anxiously waiting for this': Twitter goes crazy as picture of Pujara, Rizwan's 'dream partnership' goes viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA