ജഡേജയുടെ രാജിക്കു വഴിതെളിച്ചത് ചെന്നൈ ടീം മാനേജ്മെന്റിന്റെ അതൃപ്തി: റിപ്പോർട്ട്

dhoni-jaddu
രവീന്ദ്ര ജഡേജ, എം.എസ്. ധോണി എന്നിവർ (ചിത്രം– ഐപിഎൽ, ട്വിറ്റർ).
SHARE

മുംബൈ∙ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെ 8 മത്സരങ്ങൾ നയിച്ചതിനു ശേഷമാണ് മുൻ നായകൻ എം.എസ്. ധോണിക്കു ക്യാപ്റ്റൻസി കൈമാറാൻ രവീന്ദ്ര ജഡേജ തീരുമാനിച്ചത് എന്നാണ് ചെന്നൈ സൂപ്പർ കിങ്സ് ക്ലബ് അധികൃതർ ശനിയാഴ്ച രാത്രി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിവരം. ഇതോടെ, 2008 മുതൽ 2021 വരെ ഫ്രാഞ്ചൈസിയെ നയിച്ചിരുന്ന ധോണിക്ക് ചെന്നൈയെ നയിക്കാൻ ഒരിക്കൽക്കൂടി അവസരം ഒരുങ്ങിയിരിക്കുകയാണ്.

കളിയിൽ കൂടുതൽ ശ്രദ്ധിക്കുന്നതിന്റ ഭാഗമായാണ് ക്യാപ്റ്റൻസ് ദൗത്യം ഏറ്റെടുക്കാൻ ധോണിയോട് ജഡേജ അഭ്യർഥിച്ചത് എന്നാണ് ക്ലബ് അധികൃതർ അറിയിച്ചത്. എന്നാൽ ചെന്നൈ ടീം പ്രചാരകർക്കും മാനേജ്മെന്റിനും ജഡേജയിലുള്ള വിശ്വാസം നഷ്ടമായതാണു ജഡേജയുടെ രാജിയിലേക്കു വഴിതെളിച്ചതെന്നു സ്പോർട്സ് പോർട്ടലായ ഇൻസൈഡ് സ്പോർട്ട് റിപ്പോർട്ട് ചെയ്തു.

‘രവീന്ദ്ര ജഡേജയുടേത് തളർന്ന ആളുടെ ശരീരഭാഷയായിരുന്നു. അദ്ദേഹത്തിന്റെ ക്രിയാത്മകതയും ആത്മവിശ്വാസവും നഷ്ടമായി. ടീമിനെ നയിക്കുമ്പോൾ സ്വാഭാവിക ആത്മവിശ്വാസവും നഷ്ടമായി’– ചെന്നൈ ക്യാംപിലെ പേരു വെളിപ്പെടുത്താൻ തയാറാകാത്ത ഒരാൾ ഇൻഡൈസ് സ്പോർട്ടിനോട് വെളിപ്പെടുത്തി.

‘ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. ജഡേജയ്ക്ക് ക്യാപ്റ്റൻസിയുടെ അമിത സമ്മർദമുണ്ടെന്നാണ് ചെന്നൈയിലെ എല്ലാവരും കരുതുന്നത്. അദ്ദേഹത്തിന്റെ സ്വാഭാവിക ഗെയിമിനെയും ഇതു ബാധിച്ചു’– അദ്ദേഹത്തിന്റെ വാക്കുകൾ.

4 വട്ടം ഐപിഎൽ കിരീടം നേടിയിട്ടുള്ള ടീമായ ചെന്നൈയ്ക്ക് ജഡേജയ്ക്കു കീഴിൽ സീസണിലെ 8 മത്സരങ്ങളിൽ 2 ജയം മാത്രമാണ് ഇതുവരെ സ്വന്തമാക്കാനായത്. ബാറ്റിങ്ങിലും ബോളിങ്ങിലും ശരാശരിയിൽതാഴെ പ്രകടനം മാത്രമാണു ജഡേജയ്ക്കു കാഴ്ചവയ്ക്കാനായതും.

22.40 ശരാശരിയിൽ 112 റൺസും 8.19 ഇക്കോണമി നിരക്കിൽ 5 വിക്കറ്റുമാണു ജഡേജയുടെ സീസണിലെ സമ്പാദ്യം. അതേ സമയം, ഹൈദരാബാദിനെതിരെ ഇന്നു നടക്കുന്ന മത്സരത്തിൽ ധോണി വീണ്ടും ചെന്നൈയെ നയിക്കും. 

English Summary: IPL 2022: MS Dhoni made CSK captain again as team management is reportedly UNHAPPY with Ravindra Jadeja

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS