ADVERTISEMENT

ഇസ്‌ലാമാബാദ്∙ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്ത് ബോൾ ചെയ്ത റെക്കോർഡ് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് അക്തറുടെ പേരിലാണ്. ന്യൂസീലൻഡിനെതിരെ 2002ൽ അക്തർ ബോൾ ചെയ്ത പന്തിന് മണിക്കൂറിൽ 161 കിലോമീറ്ററായിരുന്നു വേഗം. എന്നാൽ, അക്തറുടെ റെക്കോർഡിനെക്കാൾ‌ വേഗത്തിൽ താൻ 2 തവണ ബോൾ ചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അക്തറുടെ പാക്കിസ്ഥാൻ മുൻ സഹതാരം മുഹമ്മദ് സമി ഇപ്പോൾ.

‘ഒരു മത്സരത്തിനിടെ ഞാൻ 162 കിലോമീറ്റർ വേഗത്തിലും 164 കിലോമീറ്റർ വേഗത്തിലും പന്തെറിഞ്ഞിരുന്നു. എന്നാൽ ബോളിങ് യന്ത്രം പ്രവർത്തനക്ഷമം അല്ലാത്തതാനാൽ ഇതു കണക്കിലെടുക്കില്ല എന്നാണ് എന്നോടു പറഞ്ഞത്’– സമി പാക്ക്ടിവി.ടിവിയോട് പറഞ്ഞു.

‘ബോളിങ് ചരിത്രംതന്നെ പരിശോധിച്ചുനോക്കൂ. 160 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ പന്തെറിഞ്ഞ താരങ്ങൾ ഒരിക്കലോ അല്ലെങ്കിൽ 2 തവണയോ മാത്രമേ ഈ മികവിലെത്തിയിട്ടുള്ളു.

തുടർച്ചയായി ആർക്കും ഇതു നിലനിർത്താൻ കഴിഞ്ഞിട്ടുമില്ല’– സമിയുടെ വാക്കുകൾ. 36 ടെസ്റ്റിലും 87 ഏകദിനത്തിലും 13 രാജ്യാന്തര ട്വന്റി20യിലും പാക്കിസ്ഥാനെ പ്രതിനിധീകരിച്ചിട്ടുള്ള താരമാണു സമി. സിംബാബ്‌വെയ്ക്കെതിരെ 2003ൽ ബോൾ ചെയ്ത (156.4 കിലോമീറ്റർ) പന്താണു സമിയുടെ കരിയറിലെ ഏറ്റവും വേഗമേറിയ പന്തായി ഐസിസി അംഗീകരിച്ചിരിക്കുന്നത്. 2001ലായിരുന്നു പാക്കിസ്ഥാനായി സമിയുടെ അരങ്ങേറ്റം. 2016ലാണ് അവസാന രാജ്യാന്തര മത്സരം കളിച്ചത്. 

 

English Summary: 'I bowled at speed of 162, 164 kph. But they were not counted': Former Pakistan pacer claims he breached 160-mark twice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com