ADVERTISEMENT

മുംബൈ ∙ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓറ‍ഞ്ച് ജഴ്സി കാണുമ്പോൾ ഡേവിഡ് വാർണറുടെയുള്ളിൽ തികട്ടി വരുന്നത് കഴിഞ്ഞ സീസണിലെ അവഗണനയുടെ ഓർമകളാവാം! 

മുൻടീമായ ഹൈദരാബാദിനെതിരെ തകർപ്പനടി നടത്തിയ ഡേവിഡ് വാർണറും (58 പന്തിൽ 92 നോട്ടൗട്ട്) കൂട്ടാളി റോവ്മാൻ പവലും (35 പന്തിൽ 67 നോട്ടൗട്ട്) ചേർന്നു ഐപിഎൽ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനു സമ്മാനിച്ചത് 21 റൺസിന്റെ ജയം. സ്കോർ: ഡൽഹി– 20 ഓവറിൽ 3 വിക്കറ്റിന് 207. ഹൈദരാബാദ്– 20 ഓവറിൽ 8 വിക്കറ്റിന് 186. വാർണറാണ് പ്ലെയർ ഓഫ് ദ് മാച്ച്. 

ടോസ് നേടിയ ഹൈദരാബാദ് ഡൽഹിയെ ബാറ്റിങ്ങിനു വിളിക്കുകയായിരുന്നു. സീസണിലെ നാലാം അർധസെഞ്ചറിയാണ് 12 ഫോറും 3 സിക്സും സഹിതം വാ‍ർണർ നേടിയത്. നാലാം വിക്കറ്റിൽ 122 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ ഇരുവരും അവസാന 5 ഓവറിൽ അടിച്ചെടുത്തത് 70 റൺസാണ്.

warner-1248
അർധസെഞ്ചുറി നേടിയ ‍ഡേവിഡ് വാർണർ. Photo: Delhi Capitals@twitter

ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്തുകളെറിഞ്ഞ (മണിക്കൂറിൽ 157 കിലോമീറ്റർ വരെ) ഹൈദരാബാദ് ബോളർ ഉമ്രാൻ മാലിക് ആദ്യ സ്പെല്ലിലും അവസാന ഓവറിലും തല്ലുവാങ്ങി. 

ഗുജറാത്തിനെതിരെ കഴിഞ്ഞ മത്സരത്തിൽ 5 വിക്കറ്റെടുത്തു തിളങ്ങിയ മാലിക്കിന് ഈ കളിയിൽ വിക്കറ്റൊന്നുമില്ലാതെ വഴങ്ങേണ്ടി വന്നത് 52 റൺസ്.

മറുപടി ബാറ്റിങ്ങിൽ മുൻനിര തകർന്നെങ്കിലും നിക്കോളാസ് പുരാന്റെ ഇന്നിങ്സിൽ (34 പന്തിൽ 62) ഹൈദരാബാദ് പൊരുതി. ഏയ്ഡൻ മാർക്രവും (25 പന്തിൽ 42) തിളങ്ങി. എന്നാൽ മറ്റുള്ളവരെല്ലാം പരാജയമായതോടെ ഹൈദരാബാദ് ഇരുനൂറിൽ താഴെ വീണു. 

English Summary: Delhi Capitals vs Sunrisers Hyderabad- Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com