ADVERTISEMENT

മുംബൈ∙ ടീം ഡഗൗട്ടിലിരിക്കെ, ചിലപ്പോൾ സ്വന്തം ക്രിക്കറ്റ് ബാറ്റിൽ കടിച്ചു വലിക്കുന്ന വിചിത്രമായ സ്വഭാവത്തിന് ഉടമയാണ് ധോണി. ഇന്ത്യയ്ക്കായുള്ള മത്സരങ്ങൾക്കിടെയും ടീം ഡ്രസിങ് റൂമിലോ ഡഗൗട്ടിലോ ധോണി ബാറ്റിൽ കടിച്ചു വലിക്കുന്നതിന്റെ ചിത്രങ്ങൾ മുൻപും പ്രചരിച്ചിട്ടുണ്ട്.

ഐപിഎല്ലിൽ ഞായറാഴ്ച രാത്രി ഡൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിനിടെ, ഒരിക്കൽക്കൂടി ധോണി ‘ഈറ്റിങ് ദ് ബാറ്റ്’ എന്ന പേരിൽ പ്രചാരം നേടിയ തന്റെ പഴയ ‘ശീലത്തിലേക്കു’ മടങ്ങിപ്പോയി. ചെന്നൈ ബാറ്റിങ്ങിനിടെ ടീം ഡഗൗട്ടിൽ റോബിൻ ഉത്തപ്പയ്ക്കു സമീപം ഇരുന്ന് ധോണി ബാറ്റിൽ കടിച്ചു വലിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.‌

പിന്നാലെ, ധോണിയുടെ വിചിത്രമായ ഈ ശീലത്തിനു പിന്നിലെ കാരണം തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ സ്പിന്നർ‌ അമിത് മിശ്ര കൂടി രംഗത്തെത്തിയതോടെയാണ് ആരാധകരുടെ കൺഫ്യൂഷൻ നീങ്ങിയത്. 

‘എന്തുകൊണ്ടാണു ധോണി തന്റെ ബാറ്റ് കടിച്ചുതിന്നുന്നത് എന്ന് ആശങ്കപ്പെട്ടിരിക്കുകയാണ് നിങ്ങൾ എങ്കിൽ.. ബാറ്റിന്റെ ടേപ് നീക്കം ചെയ്യുകയാണു ധോണി ചെയ്യുന്നത്. തന്റെ ബാറ്റ് എല്ലായ്പ്പൊഴും വൃത്തിയോടെയിരിക്കണം എന്നാണു ധോണിയുടെ ആഗ്രഹം. ധോണിയുടെ ബാറ്റിൽനിന്ന് ടേപ്പിന്റെയോ നൂലിന്റെയോ ഒരു അംശം പോലും പുറത്തേക്കു തള്ളി നിൽക്കുന്നതായി നിങ്ങൾക്കു കാണാൻ സാധിക്കില്ല’– മിശ്ര ട്വിറ്ററിൽ കുറിച്ചു. 

ഡൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിൽ, 8 പന്തിൽ ഒരു ഫോറും 2 സിക്സും അടക്കം പുറത്താകാതെ 21 റൺസാണു ധോണി നേടിയത്. ഡൽഹിക്കെതിരായ ജയത്തോടെ, പോയിന്റ് പട്ടികയിൽ കൊൽക്കത്തയെ പിന്തള്ളി ചെന്നൈ 8–ാം സ്ഥാനത്തേക്ക് ഉയർന്നു. 

 

English Summary: MS Dhoni ‘Eats’ His Bat Before Going On To Bat, Former Indian Spinner Reveals Reason Behind This Action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com