വംശീയ അധിക്ഷേപം; ബൗച്ചർക്ക് ക്ലീൻ ചിറ്റ്: നടപടികൾ പിൻവലിച്ച് ക്രിക്കറ്റ് ബോർഡ്!

boucher
SHARE

കേപ്ടൗൺ ∙ ദേശീയ ടീം പരിശീലകനായ മാർക് ബൗച്ചർക്കെതിരെയുള്ള അച്ചടക്ക നടപടികൾ പിൻവലിച്ച് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്. കളിച്ചിരുന്ന സമയത്തും പിന്നീടു പരിശീലകനായപ്പോഴും വംശീയ പരാമർശങ്ങൾ നടത്തി എന്നതായിരുന്നു കേസ്. ആരോപണങ്ങൾക്കു തെളിവില്ലെന്നു പറഞ്ഞാണ് ബോർഡിന്റെ പിൻമാറ്റം. നേരത്തേ, ക്രിക്കറ്റ് ഡയറക്ടർ ഗ്രെയിം സ്മിത്തിനെതിരെ സമാനമായ ആരോപണങ്ങളുമായി കോടതിയിൽ പോയ ബോർഡ് കേസ് തോറ്റിരുന്നു.

English Summary: Charges against South Africa coach Boucher withdrawn

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA