ADVERTISEMENT

ലണ്ടൻ ∙ മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഗ്രഹാം തോർപ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെന്നു ഇംഗ്ലണ്ടിലെ പ്രഫഷനൽ ക്രിക്കറ്റേഴ്സ് അസോസിയേഷൻ‍ അറിച്ചു. അൻപത്തിരണ്ടുകാരനായ തോർപിന്റെ രോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ പക്ഷേ പുറത്തു വിട്ടിട്ടില്ല. 

ഇംഗ്ലണ്ട് ടീമിന്റെ കോച്ചിങ് സ്റ്റാഫിൽ അംഗമായിരുന്ന തോർപ് കഴിഞ്ഞ ആഷസ് പരമ്പരയ്ക്കു ശേഷം ചുമതലയൊഴിഞ്ഞിരുന്നു. പിന്നീട് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റു. ഇംഗ്ലണ്ടിനു വേണ്ടി 100 ടെസ്റ്റുകൾ‍ കളിച്ച തോർ‍പ് 16 സെഞ്ചുറികൾ സഹിതം 6744 റൺസ് നേടിയിട്ടുണ്ട്.

English Summary: Ex-England batter Graham Thorpe ‘seriously ill’ in hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com