ADVERTISEMENT

മുംബൈ∙ ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ഇന്നു രാജസ്ഥാൻ റോയൽസിനെ നേരിടാനിരിക്കെ, ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്തിന് ഉപദേശവുമായി മുൻ ഇന്ത്യൻ മുഖ്യ പരിശീലകൻ രവി ശാസ്ത്രി. വിൻഡീസ് പവർ ഹിറ്റർ ആന്ദ്രേ റസ്സലിന്റെ മാതൃക പിന്തുടർന്ന്, മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിക്കുക എന്ന ശൈലിയാണ് പന്ത് പിന്തുടരേണ്ടതെന്ന് ശാസ്ത്രി അഭിപ്രായപ്പെട്ടു.

ഐപിഎൽ സീസണിലെ 10 ഇന്നിങ്സിൽ, 152.7 സ്ട്രൈക്ക് റേറ്റിൽ 281 റൺസാണ് പന്തിന്റെ ഇതുവരെയുള്ള നേട്ടം. 

‘താളം കണ്ടെത്താനായാൽ, പിന്നീടു ഋഷഭ് പന്ത് ബാറ്റിങ്ങിന്റെ വേഗം കുറയ്ക്കരുതെന്നാണ് എന്റെ പക്ഷം. ആന്ദ്രെ റസ്സൽ മാതൃകയിലായിരിക്കണം പിന്നെ പന്ത്’– ഇഎസ്പിഎൻക്രിക്ക് ഇൻഫോയോട് ശാസ്ത്രി പ്രതികരിച്ചു. ‘ബോളിന്റെ ചലനം കൃത്യമായി മനസ്സിലാക്കാനും കൃത്യമായി അടിച്ചകറ്റാനും സാധിച്ചാൽ, പിന്നീട് കാര്യമായി ഒന്നും ആലോചിക്കേണ്ടതില്ല. ബോളർ ആരാണെന്നു നോക്കേണ്ടതില്ല, ബോൾ അടിച്ചകറ്റാനുള്ളതാണെങ്കിൽ അടിച്ചകറ്റുകതന്നെ ചെയ്യുക. അങ്ങെനെയെങ്കിൽ അപ്രതീക്ഷിത മത്സരങ്ങളിൽ പോലും നിങ്ങൾക്കു ടീമിനെ വിജയിപ്പിക്കാൻ കഴിഞ്ഞേക്കും. 

എന്താണു ചെയ്യേണ്ടതെന്ന കാര്യത്തിൽ കൃത്യമായ ധാരണ വച്ചുപുലർത്തുന്ന ആളാണു റസ്സൽ. അടി തുടങ്ങിയാൽ പിന്നെ നിർത്തുന്ന പ്രശ്നമേയില്ല. റസ്സലിനെ പിന്നെ ആർക്കും തടഞ്ഞുനിർത്താനുമാകില്ല. 

ബോൾ അടിച്ചകറ്റുന്നതിൽനിന്ന് റസ്സൽ ഒരിക്കലും ഉൾവലിയുകയുമില്ല. അതേ ശൈലിയിൽ കളിക്കാൻ പ്രതിഭയുള്ള താരമാണു പന്ത്.‌ പന്തിന്റെ ചിന്തയും ഇത്തരത്തിൽ‌ത്തന്നെയാണെന്നാണു ഞാൻ വിശ്വസിക്കുന്നത്. ട്വന്റി20 ക്രിക്കറ്റിൽ പന്തിന്റെ ചില സവിശേഷ ഇന്നിങ്സുകൾ ഉണ്ടാകുമെന്ന് ഉറപ്പാണ്,’– ശാസ്ത്രിയുടെ വാക്കുകൾ 

 

English Summary: 'He should be in Russell mode in T20s. No matter who the bowler is, just smack it': Shastri's big advice for India star

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com