ADVERTISEMENT

മുംബൈ ∙ വെസ്റ്റിൻഡീസ് താരം ആന്ദ്രെ റസലാണോ ജസ്പ്രീത് ബുമ്രയുടെ ഭാഗ്യചിഹ്നം? ആരാധകർ‍ അങ്ങനെയാണ് കരുതുന്നത്! ഐപിഎലിൽ കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 5 വിക്കറ്റ് വീഴ്ത്തി നിറഞ്ഞാടിയ മുംബൈ ഇന്ത്യൻസ് പേസർ ബുമ്രയുടെ ആദ്യ ആദ്യ ഇര റസലായിരുന്നു.

9 മത്സരങ്ങളിൽ അഞ്ചാം തവണയാണ് ബുമ്ര റസലിന്റെ വിക്കറ്റെടുക്കുന്നത്. 15–ാം ഓവറിലെ ആദ്യ പന്തിൽ‍ത്തന്നെ തകർപ്പൻ യോർക്കറിലൂടെ ബുമ്ര റസലിനുള്ള സൂചന നൽകി. കഷ്ടപ്പെട്ടു പ്രതിരോധിച്ച റസലിനെതിരെ അടുത്ത പന്ത് ബൗൺസർ. റസലിന്റെ ഷോട്ട് പിഴച്ച് പന്ത് ലോങ് ഓണിൽ‍ കയ്റൻ പൊള്ളാർഡിന്റെ കയ്യിൽ. ആ ഓവറിലെ 5–ാം പന്തിൽ നിതീഷ് റാണയെയും പുറത്താക്കിയ ബുമ്ര പിന്നീട് 18–ാം ഓവറിൽ ഒറ്റ റൺ പോലും വഴങ്ങാതെ 3 വിക്കറ്റ് വീഴ്ത്തി 5 വിക്കറ്റ് നേട്ടം കുറിച്ചു. ആകെ 4 ഓവറിൽ‍ 10 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ ബുമ്ര പ്ലെയർ ഓഫ് ദ് മാച്ച് ആയെങ്കിലും മത്സരം മുംബൈ തോറ്റു. 52 റൺസിനായിരുന്നു കൊൽക്കത്തയുടെ ജയം. സ്കോർ: കൊൽക്കത്ത– 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ്. മുംബൈ–17.3 ഓവറിൽ 113നു പുറത്ത്.

വെങ്കടേഷ് അയ്യർ (24 പന്തിൽ 43), നിതീഷ് റാണ (26 പന്തിൽ 43), റിങ്കു സിങ് (19 പന്തിൽ 23*) എന്നിവർ കൊൽക്കത്തയ്ക്കു വേണ്ടി തിളങ്ങി. മറുപടി ബാറ്റിങ്ങിൽ മുംബൈ ബാറ്റർമാരെല്ലാം പരാജയമായി. ഇഷാൻ കിഷൻ (43 പന്തിൽ 51) മാത്രമാണ് തിളങ്ങിയത്. ബുമ്രയെപ്പോലെ ഒരു ഓവറിൽ 3 വിക്കറ്റ് വീഴ്ത്തി  പാറ്റ് കമിൻസ് കൊൽക്കത്തയുടെ വിജയശിൽപിയായി. 15–ാം ഓവറിൽ ഇഷാൻ കിഷൻ, ഡാനിയേൽ സാംസ്, മുരുഗൻ അശ്വിൻ എന്നിവരെയാണ് കമിൻ‍സ് പുറത്താക്കിയത്.  4 ഓവറിൽ 22 റൺസ് വഴങ്ങി 3 വിക്കറ്റ്.

English Summary: Mumbai Indians pacer Jasprit Bumrah takes russell wickets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com