ഈ സീസണോടെ വിരമിക്കുമെന്നു റായുഡു; പിന്നാലെ ട്വീറ്റ് നീക്കി: വിരമിക്കില്ലെന്ന് ചെന്നൈ!

ambati-rayudu-1
അമ്പാട്ടി റായുഡു (ഫയൽ ചിത്രം).
SHARE

മുംബൈ∙ ഈ സീസണോടെ ഐപിഎല്ലിൽനിന്നു വിരമിക്കുമെന്നു ട്വിറ്ററിലൂടെ പ്രഖ്യാപിച്ച് 36 കാരനായ മുൻ ഇന്ത്യൻ ബാറ്റർ അമ്പാട്ടി റായുയു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിടവാങ്ങൽ സന്ദേശത്തിൽ, ഐപിഎല്ലിൽ താൻ പ്രതിനിധീകരിച്ചിട്ടുള്ള ടീമുകളായ ചെന്നൈ സൂപ്പർ കിങ്സിനും മുംബൈ ഇന്ത്യൻസിനും നന്ദി പറഞ്ഞ റായുഡു, പിന്നാലെ ട്വീറ്റും ഡിലീറ്റ് ചെയ്തതോടെ ആരാധകർ ആശങ്കയിലായി.

ഐപിഎല്ലിൽ മുംബൈയുടെയും ചെന്നൈയുടെയും പ്രധാന ബാറ്റർ ആയിരുന്നു റായുഡു. 

‘ഇത് എന്റെ അവസാന ഐപിഎൽ സീസൺ ആണെന്നുള്ള കാര്യം സന്തോഷത്തോടെ അറിയിക്കട്ട, 13 വർഷത്തിനിടെ, 2 മികച്ച ടീമുകളുടെ ഭാഗമാകാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്. 

ഈ യാത്രയിൽ മുംബൈയ്ക്കും ചെന്നൈയ്ക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നു’– ഇതായിരുന്നു റായുഡു ട്വിറ്ററിൽ കുറിച്ച സന്ദേശം. അധികം വൈകാതെ റായുഡുവിന്റെ അക്കൗണ്ടിലെ ട്വീറ്റും നീക്കി. 

2010 സീസണിൽ മുംബൈയ്ക്കായി ആയിരുന്നു റായുഡുവിന്റെ അരങ്ങേറ്റം. 2013ൽ മുംബൈ പ്രഥമ കിരീടം നേടിയ സീസണിലെ എല്ലാ ഐപിഎൽ മത്സരങ്ങളും റായുഡു കളിച്ചിരുന്നു. പിന്നീട് 2015, 2017 സീസണുകളിൽ കിരീടം നേടിയ മുംബൈ ടീമിൽ ഉൾപ്പെട്ടിരുന്ന റായുഡു 2018ലാണു ചെന്നൈയിലേക്കു മാറിയത്. 2018, 2021 സീസണുകളിൽ ചെന്നൈയ്ക്കായും കിരീടം നേടിയിട്ടുണ്ട്. 

എന്നാൽ റായുഡു വിരമിക്കുകയാണെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നു ചെന്നൈ സൂപ്പർ കിങ്സ് ടീം സിഇഒ കാശി വിശ്വനാഥൻ അറിയിച്ചു. ‘ആ വാർത്ത തെറ്റാണ്. റായുഡു വിരമിക്കുന്നില്ല. ഞങ്ങൾക്ക് ആശങ്കയുമില്ല. 2023 സീസണിൽ റായുഡു ചെന്നൈയ്ക്കായി കളിക്കുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ, ‘അതേ, അതേ, ഇപ്പോൾ റായുഡു വിരമിക്കുന്നില്ല’. 12 കളിയിൽ 20നു മുകളിൽ ബാറ്റിങ് ശരാശരിയിൽ 271 റൺസാണു റായുഡു സീസണിൽ ഇതുവരെ നേടിയത്. 

English Summary: Ambati Rayudu Posts Ongoing Season Will Be His "Last IPL", Deletes Tweet Later

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS