‘ശ്രേയസിന്റെ വാക്കുകൾ ഞെട്ടിച്ചു; കോച്ചിനും ക്യാപ്റ്റനും കൊൽക്കത്തയിൽ എന്താണു ജോലി’?

rishabh-pant-shreyas-iyer-1248
ഡൽഹിക്കെതിരായ മത്സരത്തിനിടെ കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യർ (ചിത്രം– ഐപിഎൽടി20.കോം).
SHARE

മുംബൈ∙ മുംബൈയ്ക്കെതിരായ മത്സരത്തിലെ ജയത്തിനു പിന്നാലെ കൊൽക്കത്ത ടീം സിലക്‌ഷനിൽ സിഇഒ വെങ്കി മൈസൂരിനും പങ്കുണ്ടെന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ വെളിപ്പെടുത്തലിൽ കടുത്ത ഞെട്ടൽ രേഖപ്പെടുത്തി മുൻ ഇന്ത്യൻ ഓൾറൗണ്ടർ മദൻലാൽ. പിന്നാലെ കൊൽക്കത്ത ഫ്രാഞ്ചൈസിക്കെതിരെ ആഞ്ഞടിക്കാനും മദന്‍ലാൽ മറന്നില്ല.

‘ടീമിൽനിന്നു പുറത്താക്കിയെന്ന വിവരം താരങ്ങളെ അറിയിക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ടീം തിരഞ്ഞെടുപ്പു സംബന്ധിച്ച കാര്യങ്ങളിൽ പലപ്പൊഴും കോച്ചിനൊപ്പം ടീം സിഇഒയും പങ്കാളിയാണ്. ടീം തീരുമാനങ്ങൾ എല്ലാ താരങ്ങളും അംഗീകരിക്കും. ടീമിനായി ഏറ്റവും മികച്ച പ്രകടനംതന്നെ പുറത്തെടുക്കാൻ എല്ലാവരും ശ്രമിക്കുകയും ചെയ്യും’– മത്സരശേഷമുള്ള അയ്യരുടെ ഈ പരാമർശമാണു വിവാദത്തിനു വഴിതെളിച്ചത്.

ഇന്ത്യൻ സ്പോർട്സ് ഫാൻസ് വെള്ളിയാഴ്ച സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിലാണു കൊൽക്കത്തയ്ക്കെതിരെ മദൻലാൽ സ്വരം കടുപ്പിച്ചത്. 

‘അയ്യരുടെ വെളിപ്പെടുത്തൽ ഏറെ ‍ഞെട്ടൽ ഉളവാക്കി. വെളിപ്പെടുത്തൽ സത്യമാണെങ്കിൽ കോച്ചുമാരും ടീം സപ്പോർട്ട് സ്റ്റാഫും എന്തു ചെയ്യുകയാണവിടെ? ടീം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കുക എന്നത് ക്യാപ്റ്റന്‍മാരുടെയും പരിശീലകരുടെയും ജോലിയാണ്, അല്ലാതെ സിഇഒയുടെയല്ല. മൈതാനത്ത് കൊൽക്കത്തയുടെ പ്രകടനം ഇത്രയും മോശമാകാനുള്ള കാരണവും ഇതുതന്നെയാണ്. അടിസ്ഥാനപരമായിത്തന്നെ ടീമിന്റെ പല കാര്യങ്ങളും ശരിയല്ല’– മദൻലാലിന്റെ വാക്കുകൾ

English Summary: 'I'm shocked, dismayed': India's WC-winning all-rounder lashes out at KKR after Iyer's 'CEO is involved' revelation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA