അസ്സലായി റസൽ (49*, മൂന്നു വിക്കറ്റ്); ഹൈദരാബാദിന് തുടർച്ചയായ അഞ്ചാം തോൽവി

russell-new
SHARE

പുണെ∙ ബാറ്റിങ്ങിലും ബോളിങ്ങിലും ആന്ദ്രെ റസൽ ഒരുപോലെ തിളങ്ങിയപ്പോൾ ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് തുടർച്ചയായ അഞ്ചാം തോൽവി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 54 റൺസിനാണ് ഹൈദരാബാദിന്റെ തോൽവി. കൊൽക്കത്തയ്ക്കായി ബാറ്റിങ്ങിൽ പുറത്താകാതെ 49 റൺസെടുത്ത ആന്ദ്രെ റസൽ, മൂന്നു ഹൈദരാബാദ് ബാറ്റർമാരുടെ വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു.

തോൽവിയോടെ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്തേയ്ക്കു താഴ്ന്ന ഹൈദരാബാദിന്റെ പ്ലേഓഫ് പ്രതീക്ഷകൾ ഏതാണ്ട് പൂർണമായി അവസാനിച്ചു. കൊൽക്കത്ത ആറാം സ്ഥാനത്ത് ആയി. പുണെ എംസിഎ സ്റ്റേഡിയൽത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 158 റൺസ് പിന്തുടർന്ന ഹൈദരാബാദിന്റെ ഇന്നിങ്സ് 20 ഓവറിൽ എട്ടു വിക്കറ്റിന് 123 റൺസിൽ അവസാനിച്ചു. ഓപ്പണർ അഭിഷേക് ശർമ (28 പന്തിൽ 43), എയ്ഡൻ മർക്രം (25 പന്തിൽ 32) എന്നിവർ മാത്രമാണ് ഹൈദരാബാദ് നിരയിൽ അൽപമെങ്കിലും പൊരുതിയത്.

റസലിനെ കൂടാതെ, കൊൽക്കത്തയ്ക്കായി ടിം സൗത്തി രണ്ടും ഉമേഷ് യാദവ്, സുനിൽ നരെയ്‌ൻ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. കെയ്ൻ വില്യംസൻ (17 പന്തിൽ 9), രാഹുൽ ത്രിപാഠി (12 പന്തിൽ 9), നിക്കോളാസ് പുരാൻ (3 പന്തിൽ 2), വാഷിങ്ടൻ സുന്ദർ (9 പന്തിൽ 4), ശശാങ്ക് സിങ് (12 പന്തിൽ 11) മാർക്കോ ജാൻസൻ (2 പന്തിൽ 1), ഭുവനേശ്വർ കുമാർ (7 പന്തിൽ 6*), ഉമ്രാൻ മാലിക് (5 പന്തിൽ 3*) എന്നിങ്ങനെയാണ് മറ്റു ഹൈദരാബാദ് ബാറ്റർമാരുടെ സ്കോറുകൾ.

∙ അസ്സലായി റസൽ!

28 പന്തിൽ പുറത്താകാതെ 49 റൺസെടുത്ത ആന്ദ്രെ റസൽ, സാം ബില്ലിങ്സ് (29 പന്തിൽ 34), എന്നിവരുടെ മികവിലാണ് കൊൽക്കത്ത 177 റൺസെടുത്തത്. ടോസ് നേടിയ കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഹൈദരാബാദിനായി ഉമ്രാൻ മാലിക്ക് മൂന്നു വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വർ കുമാർ, മാർക്കോ ജാൻസൻ, ടി.നടരാജയൻ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി. ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ ഓപ്പണർ വെങ്കടേഷ് അയ്യരിനെ (6 പന്തിൽ 7) കൊൽക്കത്തയ്ക്കു നഷ്ടമായി. സ്കോർ ബോർഡിൽ 17 റൺസു മാത്രമുള്ളപ്പോൾ മാർക്കോ ജാൻസ‌നാണ് വെങ്കടേഷിന്റെ വിക്കറ്റ് തെറിപ്പിച്ചത്.

kkr-srh-1248-14

രണ്ടാം വിക്കറ്റിൽ ഓപ്പണർ അജിൻക്യ രഹാനെയും (24 പന്തിൽ 28), നിതീഷ് റാണയും (16 പന്തിൽ 26) ചേർന്ന് 48 റൺസ് കൂട്ടിചേർത്ത്. എട്ടാം ഓവറിൽ റാണയെ പുറത്താക്കി ഉമ്രാൻ മാലിക്കാണ് കൂട്ടുകെട്ട് പൊളിച്ചത്. അതേ ഓവറിൽ തന്നെ രഹാനെയുടെ വിക്കറ്റും ഉമ്രാൻ വീഴ്ത്തി. ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് (9 പന്തിൽ 15) ഇന്നും കാര്യമായ സംഭവന നൽകാനായില്ല.

സാം ബില്ലിങ്സും ആന്ദ്രെ റസലും ചേർന്ന് ആറാം വിക്കറ്റിൽ 63 റൺസെടുത്തതാണ് കൊൽക്കത്തയ്ക്ക് രക്ഷയായത്. നാല് സിക്സും മൂന്നു ഫോറും അടങ്ങുന്നതായിരുന്നു റസ്സലിന്റെ ഇന്നിങ്സ്. റിങ്കു സിങ് (6 പന്തിൽ 5), സുനിൽ നരെയ്ൻ (1*) എന്നിങ്ങനെയാണ് മറ്റു കൊൽക്കത്ത ബാറ്റർമാരുടെ സ്കോറുകൾ.

∙ പ്ലേയിങ് ഇലവൻ

ഹൈദരാബാദ്: അഭിഷേക് ശർമ, കെയ്ൻ വില്യംസൻ, രാഹുൽ ത്രിപാഠി, എയ്ഡൻ മർക്രം, നിക്കോളാസ് പുരാൻ, ശശാങ്ക് സിങ്, വാഷിങ്ടൻ സുന്ദർ, മാർക്കോ ജാൻസൻ, ഭുവനേശ്വർ കുമാർ, ടി. നടരാജൻ, ഉമ്രാൻ മാലിക്

കൊൽക്കത്ത: വെങ്കടേഷ് അയ്യർ, അജിൻക്യ രഹാനെ, നിതീഷ് റാണ, ശ്രേയസ് അയ്യർ, സാം ബില്ലിങ്സ്, റിങ്കു സിങ്, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ഉമേഷ് യാദവ്, ടിം സൗത്തി, വരുൺ ചക്രവർത്തി

English Summary: IPL, T20 61 of 74, KKR vs SRH live match updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA