‘പതിവായി അവസരം ലഭിച്ചില്ല; അല്ലെങ്കിൽ ഐപിഎൽ കിരീടം നേടാൻ ടീമിനെ സഹായിച്ചേനെ’

cricket-rsa
ദക്ഷിണാഫ്രിക്കൻ താരങ്ങൾ മത്സരത്തിനിടെ (ഫയൽ ചിത്രം).
SHARE

കേപ്ടൗൺ∙ ഐപിഎല്ലിൽ തുടർച്ചയായി അവസരങ്ങൾ ലഭിച്ചിരുന്നെങ്കിൽ, തന്റെ ടീമിനെ കിരീടം നേടാൻ സഹായിക്കുമായിരുന്നെന്നുള്ള ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് രാജ്യാന്തര ട്വന്റി20യിലെ 1–ാം നമ്പർ ബോളറായ ദക്ഷിണാഫ്രിക്കൻ താരം തബ്റെസ് ഷംസി. രാജ്യാന്തര ട്വന്റി20യിലെ 1–ാം സ്ഥാനക്കാരനാണെങ്കിലും 2022ലെ ഐപിഎൽ മെഗാ താരലേലത്തിൽ ഷംസിയെ ഒരു ടീമും വാങ്ങിയിരുന്നില്ല.

ഇടം കയ്യൻ സ്പിന്നറായ ഷംസി, 2016–2018 സീസണു‌കളിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പരുക്കേറ്റ ആൻഡ്രൂ ടൈയ്ക്കു പകരക്കാരനായി രാജസ്ഥാൻ റോയൽസ് ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഒരേയൊരു മത്സരം മാത്രമാണു കളിക്കാനായത്. ടൂർണമെന്റിൽ വളരെ കുറച്ച് അവസരങ്ങൾ മാത്രം ലഭിച്ചതാണു തനിക്കു തിരിച്ചടിയായതെന്നു എസ്എക്രിക്കറ്റ്മാഗിനോട് ഷംസി പ്രതികരിച്ചു. 

‘ഐപിഎൽ മെഗാ താരലേലത്തിൽ ഒരു ടീമും സ്വന്തമാക്കാത്തത് എന്നെ തെല്ലും അസ്വസ്ഥത പെടുത്തുന്നില്ല. കാരണം ഇത്തരം കാര്യങ്ങൾ എന്റെ കയ്യിലല്ലല്ലോ. ഐപിഎല്ലിന്റെ ഭാഗമാകാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നു. എന്റെ കഴിവുകളിൽ എനിക്കു തികഞ്ഞ വിശ്വാസമുണ്ട്. ഐപിഎല്ലിൽ സ്ഥിരമായി കളിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ ടീമിനെ ചാംപ്യൻമാരാക്കാന്‍ സഹായിക്കുമായിരുന്നു.

ഐപിഎല്ലിൽ സ്ഥിരമായി കളിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടേയില്ല. താരം എന്ന നിലയിലുള്ള നിങ്ങളുടെ മികവു പ്രകടിപ്പിക്കാൻ കൃത്യമായ അവസരങ്ങൾ ലഭിക്കേണ്ടതുണ്ട്. എന്റെ കരിയറിൽ ഇതു വ്യക്തമാണ്. ഇമ്രാൻ താഹിർ ദക്ഷിണാഫ്രിക്കൻ ടീമിൽ ഉണ്ടായിരുന്നപ്പോൾ എനിക്ക് പതിവായി അവസരങ്ങൾ ലഭിച്ചിരുന്നില്ല.

എന്നാൽ പിന്നീട് ദക്ഷിണാഫ്രിക്കയ്ക്കായി മത്സരങ്ങൾ ജയിപ്പിച്ചെടുക്കാൻ കഴിയുമെന്നു തെളിയിക്കാൻ എനിക്കായി. അങ്ങനെയാണ് ലോക റാങ്കിങ്ങിൽ‌ ഞാൻ 1–ാമതെത്തിയതും’– ഷംസി പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കായി 47 രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽ 57 വിക്കറ്റുകളാണ് ഷംസിയുടെ ഇതുവരെയുള്ള നേട്ടം. 

English Summary: 'If I were given regular chances, I could help a team win IPL trophy': South Africa star rues lack of 'opportunity'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA