ബോളിവുഡ് അരങ്ങേറ്റത്തിന് ധവാൻ; ഷൂട്ടിങ് കഴിഞ്ഞു, സുപ്രധാന റോൾ, റിലീസ് വൈകില്ല: റിപ്പോർട്ട്

dhavan
ശിഖർ ധവാൻ പരിശീലനത്തിനിടെ (ചിത്രം– ഐപിഎൽടി20.കോം).
SHARE

മുംബൈ∙ ഐപിഎൽ സീസണിലെ റൺവേട്ടക്കാരുടെ മുൻനിരയിലുള്ള ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ ബോളിവുഡിലേക്ക്? ടിക് ടോക്കിലെയും ഇൻസ്റ്റഗ്രാമിലെയും ‘സൂപ്പർ ഹിറ്റ്’ വിഡിയോകളിലൂടെ വലിയൊരു ആരാധകവൃന്ദം സ്വന്തമായുള്ള ധവാൻ ബോളിവുഡിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണെന്നു വിനോദ വാർത്താ പോർട്ടലായ പിങ്ക് വില്ല റിപ്പോർട്ട് ചെയ്തു. 

ഇന്ത്യൻ ടീമിലെ മുതിർന്ന താരമായ ധവാൻ വേഷമിടുന്ന ബോളിവുഡ് ചിത്രത്തിന്റെ  ഷൂട്ടിങ് പൂർത്തിയായതായും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ തൽക്കാലം രഹസ്യമാക്കി വച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ചിത്രത്തിൽ ഗസ്റ്റ് റോളിലല്ല, മറിച്ചു സുപ്രധാന വേഷത്തിൽത്തന്നെയാണു ധവാൻ എത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

‘ശിഖർ ധവാന് എന്നും അഭിനേതാക്കളോടു തികഞ്ഞ ബഹുമാനം ആയിരുന്നു. ചിത്രത്തിലെ വേഷത്തെപ്പറ്റി സംസാരിച്ചപ്പോൾ ധവാൻ സന്തോഷത്തോടെ സ്വീകരിച്ചു. ആ വേഷം ചെയ്യാൻ ഏറ്റവും അനുയോജ്യൻ ധവാൻ തന്നെയാണെന്നാണു നിർമാതാക്കൾക്കു തോന്നിയത്. ഏതാനും മാസങ്ങൾക്കു മുൻപുതന്നെ നിർമാതാക്കൾ ധവാനെ സമീപിച്ചിരുന്നു. ചിത്രത്തിൽ ധവാന്, മുഴുനീള റോളാണ്, അല്ലാതെ ചെറിയ വേഷമല്ല.

വളരെ പ്രധാനപ്പെട്ട വേഷം തന്നെയാണ്. ചിത്രത്തിന്റെ റിലീസ് ഈ വർഷംതന്നെ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്’– പേരു വെളിപ്പെടുത്താൻ താൽപര്യപ്പെടാത്ത സോഴ്സ് വെളിപ്പെടുത്തിയതായി പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്തു.

പഞ്ചാബ് കിങ്സ് താരമായ ധവാൻ, ഐപിഎൽ സീസണിലെ റൺവേട്ടക്കാരിൽ 4–ാം സ്ഥാനത്താണ്. 13 കളിയിൽ 122 സ്ട്രൈക്ക് റേറ്റിൽ 421 റൺസാണു ധവാന്റെ സീസണിലെ നേട്ടം. ഇതിൽ 3 അർധ സെഞ്ചറിയും ഉൾപ്പെടും. 

English Summary: IPL 2022: Shikhar Dhawan set to make Bollywood debut, says report

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA