എയ്ഞ്ചലോ മാത്യൂസ് 199നു പുറത്ത്; ഇരട്ട സെഞ്ചറി നഷ്ടം, നിരാശ

CRICKET-BAN-SRI-TEST
എയ്ഞ്ചലോ മാത്യൂസ് (Photo: MUNIR UZ ZAMAN / AFP)
SHARE

ചിറ്റഗോങ് ∙ ഒരു റൺ അകലെ ഏയ്ഞ്ചലോ മാത്യൂസിന് ഇരട്ട സെഞ്ചറി നഷ്ടമായ ദിനത്തിൽ ബംഗ്ലദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് മികച്ച സ്കോർ. രണ്ടാം ദിവസത്തെ അവസാന സെഷനിൽ 199 റൺസിന് പത്താമനായി മാത്യൂസ് പുറത്തായതോടെ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് 397 റൺസിന് അവസാനിച്ചു.

മറുപടി ബാറ്റിങ്ങിൽ ബംഗ്ലദേശ് വിക്കറ്റ് നഷ്ടമില്ലാതെ 76 റൺസ് നേടിയിട്ടുണ്ട്. ടെസ്റ്റിൽ 199 റൺസെടുത്തു പുറത്താകുന്ന 12–ാം താരമാണ് മാത്യൂസ്. 2009ൽ ഇന്ത്യയ്ക്കെതിരെ 99ന് പുറത്തായ മാത്യൂസ് 99,199 എന്നീ സ്കോറുകളിൽ പുറത്താകുന്ന ഒരേയൊരു ബാറ്ററുമാണ്.

English Summary: Sri Lanka vs Bangladesh Test: Angelo Mathews falls for 199

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA