‘ഈശ്വരാ, മുംബൈയെ കാത്തോളണേ’; പ്രാർഥനയോടെ ബാംഗ്ലൂർ; ജയിച്ചാൽ ഡൽഹി പ്ലേഓഫിൽ

mumbai-indians-loss
SHARE

മുംബൈ ∙ ഐപിഎലിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ മുംബൈ ഇന്ന് ഡൽഹിയെ നേരിടുമ്പോൾ മുംബൈയുടെ വിജയത്തിനായി പ്രാർഥിച്ചു കാത്തിരിക്കുന്നവരിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ആരാധകരുമുണ്ട്. ഇന്ന് മുംബൈ വിജയിച്ചാൽ ഡൽഹിയെ മറികടന്ന് ബാംഗ്ലൂരിന് പ്ലേഓഫ് ഉറപ്പിക്കാമെന്നതാണ് കാരണം. ഗുജറാത്ത്, രാജസ്ഥാൻ, ലക്നൗ ടീമുകൾ പ്ലേഓഫിലെത്തിയപ്പോൾ നാലാംസ്ഥാനത്തിനായുള്ള മത്സരം ബാംഗ്ലൂരും ഡൽഹിയും തമ്മിലാണ്. ഗ്രൂപ്പ്റൗണ്ടിലെ 14 മത്സരങ്ങളും പൂർത്തിയാക്കിയ ബാംഗ്ലൂരിന് 16 പോയിന്റ്. 

13 മത്സരങ്ങൾ കളിച്ച ഡൽഹിക്ക് 14 പോയിന്റ്. ഡൽഹി വിജയിച്ചാൽ 16 പോയിന്റുകളോടെ ഡൽഹിയും ബാംഗ്ലൂരും ഒപ്പത്തിനൊപ്പമാകും. ഇവരിൽ നെറ്റ്‍റൺറേറ്റിൽ മുന്നിലുള്ള ടീം പ്ലേഓഫിലെത്തും. നിലവിൽ ഡൽഹിക്കാണ് നെറ്റ് റൺറേറ്റിൽ മുൻതൂക്കം. മുംബൈയ്ക്കാണ് ജയമെങ്കിൽ ബാംഗ്ലൂരിന് നെറ്റ് റൺറേറ്റ് കണക്കുകളെ പേടിക്കാതെ പ്ലേഓഫ് ഉറപ്പിക്കാം. നാളെ നടക്കുന്ന സീസണിലെ അവസാന ഗ്രൂപ്പ് മത്സരമായ ഹൈദരാബാദ്– പഞ്ചാബ് പോരാട്ടം അപ്രസക്തമായി. ഇരുടീമും പ്ലേഓഫ് കാണാതെ പുറത്തായി. 

English Summary: IPL: Mumbai prayer for Bangalore

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA