വില്ലനായി മഴ; ടോസ് വൈകിയേക്കും, മഴയ്ക്ക് 60% സാധ്യത: വിക്കറ്റിൽ സ്വിങ് ലഭിക്കും!

kolkata-eden-gardens
കൊൽക്കത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയം (ഫയൽ ചിത്രം).
SHARE

കൊൽക്കത്ത∙ ഐപിഎല്ലിൽ ഇന്നു നടക്കുന്ന ഗുജറാത്ത് ടൈറ്റൻസ്– രാജസ്ഥാൻ റോയൽസ് ക്വാളിഫയർ–1 മത്സരത്തിനിടെ മഴയ്ക്കു സാധ്യതയെന്നു പ്രവചനം. ബംഗാളിൽ കൽബൈശാഖി മഴക്കാലത്തിന്റെ സമയമാണിത്. അതുകൊണ്ടുതന്നെ മഴയ്ക്കും ഒപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.  കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിൽ വൈകുന്നേരങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. ഐപിഎൽ മത്സരങ്ങൾ തുടങ്ങുന്ന സമയത്തോട് അടുപ്പിച്ചാണ് മഴ എത്തുന്നത് എന്നതും കളിയുടെ സുഗമമായ നടത്തിപ്പിനു തിരിച്ചടിയാണ്.

അതേ സമയം, മഴ ‌ദീർഘനേരം നീണ്ടുനിൽക്കാറില്ല എന്നത് ആശ്വാസവുമാണ്. കൊൽക്കത്തയിൽ ഉച്ചയ്ക്കു ശേഷം മഴ പെയ്തിരുന്നു.  വൈകിട്ട് 6 മുതൽ 9 വരെയുള്ള സമയത്തിനിടെ മഴ പെയ്യാൻ 60 ശതമാനത്തിൽ അധികം സാധ്യതയുണ്ട് എന്നാണു പ്രവചനം.

അന്തരീക്ഷത്തിൽ നിലനിൽക്കുന്ന ഈർപ്പത്തിന്റെ അളവ് വളരെ കൂടുതലാണ് എന്നതും മത്സര സമയത്ത് മഴ ചാറാൻ സാധ്യത വർധിപ്പിക്കുന്നു. പക്ഷേ, മികച്ച ഡ്രെയ്നേജ് സൗകര്യമാണു സ്റ്റേഡിയത്തിലുള്ളത് എന്നതിനാൽ, മഴ മാറിയാൽ വെറും 30 മിനിറ്റിനുള്ളിൽപ്പോലും മത്സരം പുനരാരംഭിക്കാൻ സാധിക്കും. 

∙ പിച്ച് റിപ്പോർട്ട്

ബൗണ്ടറികളുടെ ദൈർഘ്യക്കുറവ്, ഗ്രൗണ്ടിന്റെ ചെരിവ് എന്നീ ബാറ്റിങ് സൗഹൃദ സാഹചര്യങ്ങൾ നിലനിൽക്കുന്ന ഗ്രൗണ്ടിൽ വമ്പൻ സ്കോറുകൾ പിറക്കാൻ സാധ്യതയുണ്ട്. വിക്കറ്റിൽനിന്നു നല്ല ബൗൺസ് ലഭിക്കുന്നതിനാൽ പന്ത് അനായാസം ബാറ്റിലേക്ക് എത്തുന്നതാണു പ്രവണത. അതേ സമയം അന്തരീക്ഷത്തിൽ ഈർപം നിലനിൽക്കുന്ന സാഹചര്യത്തിൽ ന്യൂ ബോളിൽ സ്വിങ് ലഭിക്കാനും സാധ്യത. 

∙ കാലാവസ്ഥാ പ്രവചനം

മത്സരത്തിനിടെ മഴയ്ക്കു സാധ്യതയുണ്ടെങ്കിലും കനത്തേക്കില്ല എന്നാണു പ്രവചനം. 28 മുതൽ 30 ഡിഗ്രി വരെയാണു മത്സരത്തിനിടെ പ്രതീക്ഷിക്കുന്ന താപനില. 

English Summary: LIVE Kolkata Weather Updates: Toss Delay on Card as Rain Threat Looms

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA