ADVERTISEMENT

ധാക്ക ∙ ക്രിക്കറ്റ് മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ശ്രീലങ്കൻ ബാറ്റർ കുശാൽ മെൻഡിസിനെ വിദഗ്ധ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗ്ലദേശിനെതിരായ 2–ാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഉച്ചഭക്ഷണത്തിനു പിരിയുന്നതിനു തൊട്ടുമുൻപാണ് സംഭവം. ഫീൽഡ് ചെയ്യുകയായിരുന്ന മെൻഡിസ് നെഞ്ചിൽ കൈവച്ചു മൈതാനത്തിരുന്നു. ഉടനെത്തിയ മെഡിക്കൽ സംഘത്തിന്റെ നിർദേശപ്രകാരം മൈതാനം വിട്ട മെൻഡിസിനെ പിന്നീട് ആശുപത്രിയിലാക്കി.

ഇസിജി പരിശോധനയിൽ ഹൃദയത്തിനു കുഴപ്പമില്ലെന്നു കണ്ടെത്തി. നിർജലീകരണം മൂലം സംഭവിച്ച പ്രശ്നങ്ങളാകാം കാരണമെന്നും ആരോഗ്യനിലയിൽ ആശങ്കയില്ലെന്നുമാണ് പ്രാഥമിക നിഗമനം. കുശാൽ മെൻഡിസിനു പകരം കാമിൻഡു മെൻഡിസാണു പകരമിറങ്ങിയത്. ഇന്നലെ കളി അവസാനിപ്പിക്കുമ്പോൾ ബംഗ്ലദേശ് 5 വിക്കറ്റ് നഷ്ടത്തിൽ 277 റൺസെടുത്തിട്ടുണ്ട്. സമനിലയായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ മെൻഡിസ് 131 പന്തിൽ 54 റൺസും 2–ാം ഇന്നിങ്സിൽ അതിവേഗം 48 റൺസുമെടുത്തിരുന്നു. 

English Summary: Sri Lankan cricketer leaves field with chest pain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com