മാനദണ്ഡം ദേശീയ നിലവാരമോ? ഐപിഎൽ ബെർത്തിന് കേരളത്തിൽനിന്നു ദാ 10 പേർ!

ipl
ഗോകുൽ ഗോപിനാഥ്, എ.കെ.അർജുൻ, രോഹൻ കുന്നുമ്മൽ, വിഷ്ണു വി.രാജ്, അതിഫ് ബിൻ അഷ്റഫ്
SHARE

ആലപ്പുഴ ∙ ഐപിഎൽ 15–ാം സീസൺ ക്ലൈമാക്സിലേക്ക് എത്തുമ്പോൾ ഒരുപിടി ആഭ്യന്തര താരങ്ങൾ ഇതിനോടകം വരവറിയിച്ചു കഴിഞ്ഞു. മുഹ്സിൻ ഖാൻ, ആർ.സായ് കിഷോർ, അനൂജ് റാവത്ത്, യഷ് ദയാൽ, ആയുഷ് ബദോനി, ജിതേഷ് ശർമ തുടങ്ങി ‘ലോക്കൽ സൂപ്പർ സ്റ്റാറുകളുടെ’ ലിസ്റ്റ് നീളുന്നു. എന്നാൽ ട്വന്റി20 താരങ്ങൾക്ക് പഞ്ഞമില്ലാത്ത കേരളത്തിൽനിന്നുള്ള താരങ്ങളിൽ ഭൂരിഭാഗവും ഐപിഎലിൽ കാഴ്ചക്കാരായി ഒതുങ്ങുന്നു. ആലപ്പുഴയിൽ ഇക്കഴിഞ്ഞ കെസിഎ ക്ലബ് ക്രിക്കറ്റ് ചാംപ്യൻഷിപ്പിൽ മാത്രം ദേശീയ നിലവാരത്തിലുള്ള ഒട്ടേറെ പ്രകടനങ്ങളാണ് മലയാളി താരങ്ങൾ നടത്തിയത്. അടുത്ത ഐപിഎൽ ലേലത്തിനെങ്കിലും പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവരിൽ 10 പേർ ഇതാ..

രോഹൻ കുന്നുമ്മൽ

കെസിഎ ക്ലബ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് (288) നേടിയ താരമാണ് കോഴിക്കോട് സ്വദേശിയായ രോഹൻ കുന്നുമ്മൽ. കഴിഞ്ഞ രഞ്ജി സീസണിൽ കേരളത്തിന്റെ സ്റ്റാർ ബാറ്ററായിരുന്നു ഈ ഇരുപത്തിനാലുകാരൻ. ഇത്തവണത്തെ ഐപിഎൽ മെഗാ താരലേലത്തിൽ ഇടംപിടിച്ചെങ്കിലും അവസരം ലഭിച്ചില്ല.  

എ.കെ.അർജുൻ

7 ഇന്നിങ്സിൽനിന്ന് 62.5 റൺസ് ശരാശരിയിൽ 250 റൺസ് നേടിയ അർജുനായിരുന്നു ഇത്തവണ ടൂർണമെന്റിലെ താരം. വിക്കറ്റ് കീപ്പർ ബാറ്ററായ ഈ ഇരുപത്തിയാറുകാരൻ ആഭ്യന്തര ക്രിക്കറ്റിലെ ട്വന്റി20 സ്പെഷലിസ്റ്റുകളിൽ ഒരാളാണ്.  

 അതിഫ് ബിൻ അഷ്റഫ്

തൃശൂർ സ്വദേശിയായ ഈ ഇരുപത്തിയ‍ഞ്ചുകാരനായിരുന്നു ഇത്തവണ ടൂർണമെന്റിലെ മികച്ച ബോളറായി തിര‍ഞ്ഞെടുക്കപ്പെട്ടത് (7 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റ്). 19–ാം വയസ്സിൽ ര‍ഞ്ജിയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും പിന്നീടു പരുക്കുമൂലം കുറച്ചുകാലം ക്രിക്കറ്റിൽ നിന്നു വിട്ടുനിൽക്കേണ്ടി വന്നു.  

ഗോകുൽ ഗോപിനാഥ്

ബോളിങ് മികവുമായി ടൂർണമെന്റിൽ ശ്രദ്ധനേടിയ താരമാണ് ഇരുപത്തിമൂന്നുകാരനായ ഗോകുൽ. 9 മത്സരങ്ങളിൽ നിന്ന് 7ൽ താഴെ ഇക്കോണമി റേറ്റിൽ 13 വിക്കറ്റാണ് ഗോകുൽ നേടിയത്.  

വിഷ്ണു വി. രാജ്

ടൂർണമെന്റിലെ ടോപ് ബാറ്ററുമാരുടെ ലിസ്റ്റിൽ നാലാമനാണ് ആലപ്പുഴ സ്വദേശി വിഷ്ണു വി രാജ്. 10 മത്സരങ്ങളിൽ നിന്ന് ഒരു അർധ സെഞ്ചറിയടക്കം 231 റൺസാണ് ടൂർണമെന്റിലെ സമ്പാദ്യം.  

ipl-malayali
വൈശാഖ് ചന്ദ്രൻ, പി.രാഹുൽ, കൃഷ്ണപ്രസാദ്, പവൻ രാജ്, എസ്.മിഥുൻ

വൈശാഖ് ചന്ദ്രൻ

തിരുവനന്തപുരം സ്വദേശിയായ വൈശാഖ്, ആഭ്യന്തര ക്രിക്കറ്റിലെ ശ്രദ്ധേയനായ ഓഫ് സ്പിന്നറാണ്. 9 മത്സരങ്ങളിൽ നിന്ന് 4.71 ഇക്കോണമി റേറ്റിൽ 11 വിക്കറ്റാണ് വൈശാഖ് സ്വന്തമാക്കിയത്.  

കൃഷ്ണപ്രസാദ്

10 മത്സരങ്ങളിൽ ഒരു അർധ സെഞ്ചറി അടക്കം 217 റൺസ് നേടിയ ഈ ഇരുപത്തിരണ്ടുകാരൻ കേരള ക്രിക്കറ്റിലെ മറ്റൊരു വാഗ്ദാനമാണ്. പാർടൈം സ്പിന്നർ കൂടിയായ കൃഷ്ണപ്രസാദിനെ ഒരുതവണ മുംബൈ ഇന്ത്യൻസ് ട്രയൽസിനായി വിളിച്ചിട്ടുണ്ട്.  

പി.രാഹുൽ

ആലപ്പുഴ സ്വദേശിയായ രാഹുൽ കേരള ക്രിക്കറ്റിലെ മുൻനിര ബാറ്റർമാരിൽ ഒരാളാണ്. 9 മത്സരങ്ങളിൽ നിന്നായി 30 റൺസ് ശരാശരിയിൽ 151 റൺസാണ് കെസിഎ ടൂർണമെന്റിൽ രാഹുലിന്റെ സമ്പാദ്യം.  

എസ്.മിഥുൻ

കേരള സീനിയർ ടീമിലെ സ്ഥിരം സാന്നിധ്യമാണ് ലെഗ് സ്പിന്നറായ എസ്.മിഥുൻ. ടൂർണമെന്റിൽ 8 മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റ് വീഴ്ത്തി. 2018, 19 സീസണുകളിൽ രാജസ്ഥാൻ റോയൽസിനൊപ്പമായിരുന്ന മിഥുൻ 2019ൽ തന്റെ ഐപിഎൽ അരങ്ങേറ്റം കുറിച്ചു. 

പവൻ രാജ്

ടൂർണമെന്റിലെ പ്രോമിസിങ് യങ്സ്റ്റാർ പുരസ്കാരം നേടിയ ഈ പത്തൊൻപതുകാരൻ കേരള ക്രിക്കറ്റിലെ മുൻനിര ഇടംകയ്യൻ പേസർമാരിൽ ഒരാളായി മാറിക്കഴി‍ഞ്ഞു. ടൂർണമെന്റിൽ 8 മത്സരങ്ങളിൽ നിന്ന് 5.83 ഇക്കോണമി റേറ്റിൽ 12 വിക്കറ്റ് നേടി. 

English Summary: IPL; Malayali players

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS