ADVERTISEMENT

അഹമ്മദാബാദ് ∙ ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ എതിരാളിയെ ഇന്നറിയാം. ഒന്നാം ക്വാളിഫയറിൽ പരാജയപ്പെട്ടിട്ടും ഐപിഎലിൽ ലൈഫ്‍ലൈൻ നീട്ടിക്കിട്ടിയ രാജസ്ഥാൻ റോയൽ‌സും എലിമിനേറ്ററിലെ വിജയത്തോടെ ജീവൻ നിലനിർത്തിയ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സും തമ്മിലാണ് മത്സരം. വിജയിക്കുന്ന ടീം 29നു ഫൈനലിൽ ഗുജറാത്തിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ 2 തവണ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും ഓരോ വിജയം വീതം നേടി.

ഗുജറാത്തിനെതിരായ ക്വാളിഫയറിൽ ബോളിങ്ങിലെ മോശം പ്രകടനമാണ് രാജസ്ഥാനു തിരിച്ചടിയായത്. ആദ്യം ബാറ്റു ചെയ്ത് 188 റൺസ് നേടിയിട്ടും ആ സ്കോറിനെ പ്രതിരോധിക്കാൻ ബോളർമാർക്കു കഴിഞ്ഞില്ല. പേസർ പ്രസിദ്ധ് കൃഷ്ണയും സ്പിന്നർ ആർ.അശ്വിനും നിറംമങ്ങി. സൂപ്പർ താരങ്ങൾ നിറഞ്ഞ ബാംഗ്ലൂർ ടീമിനെ ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ രാജസ്ഥാൻ 115 റൺസിൽ ഓൾഔട്ടാക്കിയിരുന്നു. 

മറുവശത്ത് എലിമിനേറ്ററിൽ ലക്നൗവിനെതിരായ വിജയം ബാംഗ്ലൂ‍ർ ടീമിന്റെ ആത്മവിശ്വാസമുയർത്തിയിട്ടുണ്ട്. തകർപ്പൻ സെഞ്ചറി നേടിയ ആഭ്യന്തര താരം രജത് പട്ടീദാറാണ് അവരുടെ പുതിയ വജ്രായുധം. നിർണായക മത്സരങ്ങളിൽ വിരാട് കോലി ഫോമിലേക്കു തിരിച്ചെത്തുന്നത് ടീമിനു നല്ല സൂചനയാണ്.

English Summary: IPL 2022- Bangalore vs Rajasthan Royals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com