‘ചെഹൽ ക്രിക്കറ്റ് കളിക്കുമ്പോൾ എനിക്കു സമ്മർദം; അതു പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്’

chahal-dhana
യുസ്‌വേന്ദ്ര ചെഹൽ, ഭാര്യ ധനശ്രീ എന്നിവർ (ചിത്രം– ഇൻസ്റ്റഗ്രാം).
SHARE

മുംബൈ∙ ഐപിഎൽ പോലെ അമിത സമ്മർദം ഏറിയ ഒരു ടൂർണമെന്റിൽ കളിക്കുമ്പോഴും തന്റെ ഭർത്താവ് യുസ്‌വേന്ദ്ര ചെഹലിനു ‘മനോഹരമായി’ പുഞ്ചിരിക്കാനാകുന്നതിന്റെ പിന്നിലെ രഹസ്യം തുറന്നു പറഞ്ഞ് ഭാര്യയും കൊറിയോഗ്രഫറുമായ ധനശ്രീ വർമ. കൊൽക്കത്തയ്ക്കെതിരെ നേടിയ ഹാട്രിക് അടക്കം 17 കളിയിൽ 27 വിക്കറ്റോടെ ചെഹലാണു സീസണിലെ പർപ്പിൾ ക്യാപ് സ്വന്തമാക്കിയത്. 

രണ്ടു വർഷങ്ങൾക്കു മുൻപായിരുന്നു ചെഹലിന്റെയും ധനശ്രീയുടെയും വിവാഹം. രാജസ്ഥാന്‍ റോയൽസിനായുള്ള പോഡ്കാസ്റ്റിലാണ് ചെഹലിന്റെ ചിരി രഹസ്യം ധനിശ്രീ പങ്കുവച്ചത്. രവിചന്ദ്രൻ അശ്വിന്റെ ഭാര്യ പ്രീതി, ദക്ഷിണാഫ്രിക്കൻ താരം റാസ്സി വാൻ ഡർ ദസ്സന്റെ ഭാര്യ ലാറ എന്നിവരും പോഡ്കാസ്റ്റിലുണ്ട്. 

‘യുസി എപ്പോഴും സന്തോഷവാനാണ് എന്നതാണു സത്യം. അദ്ദേഹത്തിന് ക്രിക്കറ്റ് ഏറെ ഇഷ്ടവുമാണ്. ക്രിക്കറ്റ് ആസ്വദിക്കുന്നതുകൊണ്ടും അതോടൊപ്പം സഹതാരങ്ങൾക്കൊപ്പം ഏറ്റവും മികച്ച ടീം അന്തരീക്ഷം ലഭിച്ചതുകൊണ്ടുമാണ് അദ്ദേഹം എപ്പോഴും ചിരിക്കുന്നത്. മനോഹരമായ പുഞ്ചിരിയാണ് അദ്ദേഹത്തിന്റെത്.

ടീമിലെ അന്തരീക്ഷം സമ്മർദ രഹിതമാണെങ്കിൽ അത് ഏറെ ഗുണകരമാണ്. അതുകൊണ്ട് യൂസിക്ക് എപ്പോഴും യൂസി ആയിരിക്കാൻ കഴിയുന്നു’– ധനശ്രീ പറഞ്ഞു.

അതേ സമയം ക്രിക്കറ്റ് മത്സരങ്ങളിൽ ചെഹലിനെ പിന്തുണയ്ക്കുമ്പോൾ സാധാരണക്കാരെക്കാൾ അധികം സമ്മർദം തനിക്ക് അനുഭവപ്പെടാറുണ്ടെന്നും ധനശ്രീ പറഞ്ഞു. ‘ചെഹൽ ക്രിക്കറ്റ് കളിക്കുമ്പോൾ എനിക്ക് കടുത്ത സമ്മർദം അനുഭവപ്പെടാറുണ്ട്. ഞാൻ ഇതു പ്രകടിപ്പിക്കുകയും ചെയ്യും. ഒരു ടീമിനെ മാത്രം പിന്തുണയ്ക്കുന്നതുകൊണ്ടാണ് ഇത്രയേറെ സമ്മർദം. നമ്മുടെ ടീം ജയിക്കാനാകുമല്ലോ നാം ആഗ്രഹിക്കുക’– ധനശ്രീയുടെ വാക്കുകൾ‌. 

English Summary: Dhanashree Verma spills the beans on the secret behind Yuzvendra Chahal’s ‘beautiful smile’ - Yuzi is Yuzi all the time

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS