ADVERTISEMENT

ലണ്ടൻ∙ ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ അവസാന ഓവറുകളിൽ റിയാൻ പരാഗിനെ ബാറ്റിങ്ങിന് ഇറക്കാനായി രവിചന്ദ്രൻ അശ്വിനും രാജസ്ഥാൻ റോയൽസും പയറ്റിയ ‘റിട്ടയേഡ് ഔട്ട്’ തന്ത്രത്തിന് അങ്ങു ടി20 ബ്ലാസ്റ്റിലും ആരാധകർ! 

കഴിഞ്ഞ ദിവസം നടന്ന നോട്ടിങ്ങാംഷർ– ബിർമ്മിങ്ങാം ബിയേഴ്സ് മത്സരത്തിൽ റിട്ടയേഡ് ഔട്ടായത് ഒന്നല്ല, 2 താരങ്ങളാണ്. മഴമൂലം വെട്ടിച്ചുരുക്കിയ മത്സരത്തിൽ, ബിർമ്മിങ്ങാം ബിയേഴ്സ് ക്യാപ്റ്റൻ കാർലോസ് ബ്രാത്ത്‌വെയ്റ്റ്, എതിർടീം ബാറ്റർ സമിത് പട്ടേൽ എന്നിവരാണു ഡെത്ത് ഓവറുകളിൽ റിട്ടയേഡ് ഔട്ടായത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ബിയേഴ്സിനായി 5–ാം ഓവറിൽ ബാറ്റിങ്ങിന് ഇറങ്ങിയ ബ്രാത്ത്‌വെയ്റ്റ് 11 പന്തിൽ 2 ഫോറും ഒരു സിക്സും അടക്കം 17 റൺസെടുത്തു. എന്നാൽ ടീം സ്കോർ 80–4ൽ എത്തി നിൽക്കെ 7–ാം ഓവർ അവസാനിച്ചതോടെ ബ്രാത്ത്‌വെയ്റ്റ് റിട്ടയേഡ് ഔട്ടായി. പകരം ഇറങ്ങിയ സാം ഹെയ്ന് ഒരു പന്തു പോലും നേരിടേണ്ടിവന്നില്ല.

4 പന്തിൽ 14 റൺസടിച്ച അലെക്സ് ഡേവിസ് ഇന്നിങ്സ് അവസാനിപ്പിച്ചു.

നോട്ടിങ്ങാംഷർ ബാറ്റിങ്ങിൽ അവസാന ഓവറിൽ ജയത്തിനു 15 റൺസ് വേണമെന്നിരിക്കെ ബാറ്റിങ്ങിന് ഇറങ്ങിയ സമിത് പട്ടേൽ 2 പന്തിൽ 2 റൺസ് എടുത്തു നിൽക്കെ റിട്ടയേഡ് ഔട്ടായി മടങ്ങി. പകരം ഇറങ്ങിയ ടോം മൂറെസ് ഒരു സിക്സർ നേടിയെങ്കിലും നോട്ടിങ്ങാം മത്സരം ഒരു റൺസിനു തോറ്റു. ടീമിലെ മറ്റൊരു താരത്തിനു ബാറ്റിങ്ങിന് ഇറങ്ങുന്നതിനായി ‘ഔട്ടാകാതെതന്നെ’ ബാറ്റർ സ്വയം പവിലിയനിലേക്കു മടങ്ങുന്ന ടീം തന്ത്രമാണു റിട്ടയേഡ് ഔട്ട് എന്നത്. 

 

English Summary: T20 Blast: Carlos Brathwaite, Samit Patel retire out in the same match between Nottinghamshire and Birmingham Bears

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com