ADVERTISEMENT

ലണ്ടന്‍∙ ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ജോ റൂട്ടിന്റെ ഉജ്വല സെഞ്ചറിയുടെ ചിറകിലേറിയാണ് ഇംഗ്ലണ്ട് അവിസ്മരണീയ ജയം സ്വന്തമാക്കിയത്. മത്സരത്തിനിടെ, ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന 14–ാമത്തെ താരം എന്ന നേട്ടത്തിലും റൂട്ട് എത്തിയിരുന്നു. 

ടെസ്റ്റ് കരിയറിലെ 26–ാം സെഞ്ചറിയോടെ തിളങ്ങിയ ജോ റൂട്ടിന്റെ ബാറ്റിങ് പ്രകടനത്തെ ക്രിക്കറ്റ് വിദഗ്ധരും ആരാധകരും പ്രശംസിക്കുമ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് മത്സരത്തിലെ ജോ റൂട്ടിന്റെ മറ്റൊരു വിഡിയോയാണ്.

റൂട്ട് നോൺ സ്ട്രൈക്കിങ് എൻഡിൽ നിൽക്കെ, മറ്റൊരു വസ്തുവിന്റെയും സഹായമില്ലാതെ റൂട്ടിന്റെ ബാറ്റ് ‘സ്വയം’ നിലത്തുകുത്തി നിൽക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ടിവി സ്ക്രീനിൽ പതിഞ്ഞു. റൂട്ട് ബാറ്റിൽ പിടിച്ചിട്ടുമില്ല. നിലത്തു കുത്തി നിൽക്കുന്ന ബാറ്റ് പിന്നീട് റൂട്ട് എടുക്കുന്നതും വിഡോയിയിൽ വ്യക്തമാണ്.

ഇത് എന്തു മാജിക്കാണ്, ഇതു മാജിക്കോ അതോ കൂടോത്രമോ? ഇത്തരത്തിലുള്ള ബാറ്റ് എവിടെനിന്നാണു കിട്ടിയത് തുടങ്ങിയ രസകരമായ ചോദ്യങ്ങളാണ് റൂട്ടിന്റെ ബാറ്റിനെക്കുറിച്ച് ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഉയർത്തുന്നത്. 

അലസ്റ്റയർ കുക്കിനു ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന ഇംഗ്ലിഷ് താരം എന്ന റെക്കോർഡാണു മത്സരത്തിനിടെ റൂട്ട് സ്വന്തമാക്കിയത്. 229 ഇന്നിങ്സിലായിരുന്നു കുക്കിന്റെ നേട്ടമെങ്കിൽ 218 ഇന്നിങ്സാണു റൂട്ടിന് ഇതിനായി വേണ്ടിവന്നത്. കുക്കിന്റെ അതേ പ്രായത്തിലാണ് (31 വർഷവും 157 ദിവസവും) റൂട്ടും നേട്ടത്തിലെത്തിയത് എന്ന വസ്തുതയും കൗതുകം ഉണർത്തുന്നു.  

 

English Summary: "What Is This Sorcery?" This Video Of Joe Root And His Seemingly Levitating Bat Has Gone Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com