ADVERTISEMENT

മുംബൈ∙ പരമ്പരാഗത ലൈഗ് സ്പിൻ ബോളുകൾ എടുത്തുനോക്കുമ്പോൾ, ലോകത്തെ ഏറ്റവും മികച്ച ലെഗ് സ്പിന്നർ രാജസ്ഥാൻ റോയൽസ് താരം യുസ്‌വേന്ദ്ര ചെഹലാണെന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. 27 വിക്കറ്റ് നേടിയ ചെഹലാണ് ഇക്കഴിഞ്ഞ ഐപിഎൽ സീസണിലെ പർപ്പിൾ ക്യാപ് സ്വന്തമാക്കിയതും.

‘മികച്ച ബോളറാണു ചെഹൽ. മറ്റെല്ലാവരിൽനിന്നും ഏറെ വ്യത്യസ്തമായി പന്തെറിയുന്ന താരം. സാധാരണ ഗതിയിൽ ലെഗ് സ്പിന്നർമാർ ട്വ‌ന്റി20 ക്രിക്കറ്റിൽ കൂടുതൽ ഗൂഗ്ലികൾ എറിയാറാണു പതിവ്. സ്റ്റംപ് ലെങ്തിൽ പന്തെറിയാറുള്ളത് വളരെ കുറച്ചുപേർ മാത്രമാണ്. ചെഹലിന്റെ വേരിയേഷൻ അതിമനോഹരമാണ്. അതു കാണുമ്പോൾ അദ്ദേഹം ഒരു ഗാൻഡ്മാസ്റ്ററാണെന്നു തോന്നിപ്പോകും.

പന്ത് അന്തരീക്ഷത്തിലൂടെ തെന്നി നീങ്ങണം, ചെറുതായി താഴ്ന്നതിനു ശേഷം കുത്തിത്തിരിയണം. ഇതാണ് ഒരു ലെഗ് സ്പിന്നറുടെ കഥ. ലെഗ് സ്റ്റംപിനു നേരെയാണു ബാറ്റർ നിലയുറപ്പിക്കുന്നത് എങ്കിൽ പന്തു നേരെ എത്തരുത്. സ്റ്റംപ് ലൈനിലാകും പന്തു പിച്ച് ചെയ്യുക എന്ന കണക്കുകൂട്ടലിൽ ബാറ്റർ നിൽക്കുമ്പോൾ ലെഗ് സ്റ്റംപിനു പുറത്താകണം പന്ത് പിച്ച് ചെയ്യേണ്ടത്.

സ്റ്റംപ് ലൈനിലാണു പന്തു പിച്ച് ചെയ്യുന്നത് എങ്കിൽ അത് ബാറ്റർക്ക് അനായാസം ഷോട്ട് എടുക്കാൻ പാകത്തിനാകും. മറിച്ചു ലെഗ് സ്റ്റംപിനു പുറത്ത് പന്തു പിച്ച് ചെയ്യുമ്പോൾ ഷോട്ട് എടുക്കാൻ പ്രയാസവുമാകും.

എന്നാൽ ചെഹൽ സ്റ്റംപ് ലൈനിൽ ബോൾ ചെയ്യുമ്പോൾ കഥ മാറും. പന്ത് അമിതമായി ടേൺ ചെയ്യുന്നതിനാൽ ചെഹലിനെ അനായാസം ഉയർത്തി അടിക്കാനാകില്ല. എന്തിന് ഓഫ് സ്റ്റംപിനു പുറത്തുവരെ ലെഗ് സ്പിന്നർ എറിയാറുള്ള ആളാണു ചെഹൽ’– യുട്യൂബ് ചാനലിലൂടെ ചോപ്ര അഭിപ്രായപ്പെട്ടു. 

 

English Summary: "You feel that the guy is a Grandmaster" - Aakash Chopra says Yuzvendra Chahal is the best T20 leg-spinner in the world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com