ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അ‌ടുത്ത 5 വർഷത്തേക്കുള്ള സംപ്രേക്ഷണാവകാശത്തിനുള്ള ലേലനടപടികൾ അടുത്തെത്തി നിൽക്കെ, വരുമാനത്തിന്റെ കാര്യത്തിൽ കുത്തനെയുള്ള വർധന പ്രതീക്ഷിച്ച് ബിസിസിഐ. മാധ്യമ സംപ്രേക്ഷണത്തിൽനിന്നുള്ള വരുമാനത്തിന്റെ കണക്കിൽ‌, നാഷനൽ ഫുട്ബോൾ ലീഗ് (എൻഎഫ്എൽ), ഇംഗ്ലിഷ് പ്രീമിയർ ലീഗ് (ഇപിഎൽ), മേജർ ലീഗ് ബേസ്ബോൾ (എംഎൽബി) എന്നിവയ്ക്കു പിന്നിൽ നാലാം സ്ഥാനത്താണു നിലവിൽ ഐപിഎൽ. ഇതിൽനിന്നു 2–ാം സ്ഥാനത്തേക്കുള്ള കുതിച്ചു കയറ്റമാണു ബോർഡ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.

അടിസ്ഥാന വിലയ്ക്കാണു സംപ്രേക്ഷണാവകാശത്തിനുള്ള കരാർ നൽകുന്നതെങ്കിൽപ്പോലും ഈ നേട്ടത്തിലെത്താൻ സാധിക്കുമെന്നു ബിസിസിഐ സെക്രട്ടറി ജെയ് ഷാ ‘ദ് ഇന്ത്യൻ എക്സ്പ്രസി’നോടു പ്രതികരിച്ചു.

‘നിലവിൽ ഒരു എൻഎഫ്എൽ മത്സരത്തിനായി സംപ്രേക്ഷകർ ഏകദേശം 17 ദശലക്ഷം ഡോളർ (ഏകദേശം 133 കോടി രൂപ) നൽകേണ്ടതായുണ്ട്. ഏതൊരു സ്പോർട്സ് ലീഗിലെയും ഏറ്റവും ഉയർന്ന തുകയാണിത്. ഇംഗ്ലിഷ് പ്രീമിയർ ലീഗ് (ഏകദേശം 11 ദശലക്ഷം ഡോളർ), മേജർ ലീഗ് ബേസ്ബോൾ എന്നിവയാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കഴിഞ്ഞ 5 വർഷ കാലയളവിൽ ഏകദേശം 9 ദശലക്ഷം ഡോളറാണ് ഒരു മത്സരത്തിന്റെ സംപ്രേക്ഷണാവകാശത്തിൽനിന്നു ഞങ്ങൾ‌ക്കു ലഭിച്ചത്. 

അടുത്ത 5 വർഷത്തേക്ക്, അടിസ്ഥാന വില കണക്കാക്കി നോക്കിയാൽപോലും ഒരു മത്സരത്തിൽനിന്നു 12 ദശലക്ഷം ഡോളർ (ഏകദേശം 94 കോടി രൂപ) ബിസിസിഐക്കു ലഭിക്കും. ആഗോള തലത്തിൽ നോക്കുമ്പോൾ ഇന്ത്യയുടെ വലിയ കുതിച്ചുചാട്ടമാണിത്. ഇനി എൻഎഫ്എൽ മാത്രമാകും നമുക്കു മുന്നിൽ’– ജെയ് ഷായുടെ വാക്കുകൾ. 

 

English Summary: $12 mn per match: IPL set to be No. 2 sports league

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com