ADVERTISEMENT

മുംബൈ∙ ക്യാപ്റ്റൻ എന്ന നിലയിൽ ഋഷഭ് പന്ത് ഏറെ മെച്ചപ്പെടാനുണ്ടെന്നു മുന്‍ ഇന്ത്യൻ ഓപ്പണറും ക്രിക്കറ്റ് വിദഗ്ധനുമായ വസിം ജാഫർ. സമ്മർദ ഘട്ടത്തിൽ പന്ത് പരിഭ്രമിക്കാറുണ്ടെന്നും പരിചയസമ്പന്നതകൊണ്ടു മാത്രമേ ഇതു മറികടക്കാനാകുയെന്നും ജാഫർ അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ 2–ാം ട്വന്റി20യിലെ ഇന്ത്യയുടെ പരാജയത്തിനു ശേഷം ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയോടു പ്രതികരിക്കുകയായിരുന്നു ജാഫർ. 

പന്തിന്റെ നായകത്വത്തിൽ, ഇന്ത്യയു‍ടെ തുടർച്ചയായ 2–ാം തോൽവിയാണിത്. ‘പന്തിന്റെ കാര്യമെടുത്താൽ, ഐപിഎല്ലിലും സമാനമായ സന്ദർഭങ്ങൾ നാം കണ്ടതാണ്. കൂടുതൽ മത്സരങ്ങൾ നയിക്കുന്തോറും പന്ത് കൂടുതൽ മെച്ചപ്പെട്ടുവരുമെന്നാണു ഞാൻ കരുതുന്നത്. പക്ഷേ, ഒരു കാര്യം വിചിത്രമാണ്, കളി കടുക്കുന്തോറും പന്ത് പരിഭ്രാന്തനാകാറുണ്ട്’– ജാഫർ പറഞ്ഞു.

ആദ്യ 2 മത്സരങ്ങളിലെ തോൽവിയോടെ പരമ്പരയിലെ ഇന്ത്യയുടെ സാധ്യതകൾ ഏറെക്കുറേ അവസാനിച്ചതായും ജാഫർ അഭിപ്രായപ്പെട്ടു. ‘പരമ്പരയിലെ ഇന്ത്യയുടെ സാധ്യതകൾ ഏറെക്കുറേ അവസാനിച്ചതായിത്തന്നെ പറയേണ്ടിവരും. 5 മത്സര പരമ്പരയില്‍ 2–0നു പിന്നിട്ടു നിൽക്കുമ്പോൾ, അടുത്ത 3 മത്സരങ്ങളിൽ ഏതെങ്കിലും ഒന്നിൽ പ്രകടനം അൽപമെങ്കിലും പിഴച്ചുപോയാൽ കാര്യങ്ങൾ കൈവിട്ടുപോകും. അതുകൊണ്ടുതന്നെ, ടോസ് എന്തുതന്നെയായാലും ഇനിയുള്ള മത്സരങ്ങളിൽ ഇന്ത്യ ഏറ്റവും മികച്ച പ്രകടനംതന്നെ പുറത്തെടുത്തേ മതിയാകൂ’– ജാഫർ പറഞ്ഞു.

 

English Summary: IND vs SA 2022: "When the match gets tight, he panics" - Wasim Jaffer seeks improvement from Rishabh Pant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com